അഹമ്മദാബാദ്: ഗുജറാത്ത് രാഷ്ട്രീയത്തില്‍ സ്ഥാനചലനം ഭയന്ന് പുതിയ നീക്കവുമായി ബിജെപി നേതൃത്വം. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പാട്ടിദാര്‍ നേതാവ് ഹര്‍ദീക് പട്ടേലിന്റേതെന്നു കരുതുന്ന ലൈംഗിക വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ കരുനീക്കം നടത്തുന്നത്. എന്നില്‍ വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് പ്രതികരിച്ച് ഹര്‍ദീക് പട്ടേല്‍ രംഗത്തുവന്നു.
നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വീഡിയോയില്‍ കാണുന്നത്. രണ്ടു വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. എന്നാല്‍ വീഡിയിയോയിലുള്ളത് താനല്ലെന്നും ബിജെപിയുടെ ഗുഢരാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും ഹര്‍ദീക് ആവര്‍ത്തിച്ചു പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. തന്റെ ഒരു വ്യാജ വീഡിയോ പുറത്തുവരാനുണ്ടെന്നും അത് അധികം വൈകാതെ നിങ്ങള്‍ക്ക് കാണാനാകുമെന്നും ഹര്‍ദീക് പരിഹാസ രൂപേണ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
പ്രാദേശിക ഗുജറാത്തി ചാനലുകളാണു വീഡിയോ പ്രക്ഷേപണം ചെയ്തത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ പട്ടേല്‍, ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നും വ്യക്തമാക്കി.