കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍മോചിതനായി. കോടതിയലക്ഷ്യകേസില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം ഇന്നാണ് കര്‍ണന്‍ ജയില്‍ മോചിതനാവുന്നത്. ബംഗാളിലെ ജയിലില്‍ നിന്ന് രാവിലെ 10.30ഓടെ പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലാണ് കര്‍ണന്‍ പുറത്തിറങ്ങിയത്. ഭാര്യയും കുടുംബത്തോടൊപ്പം കര്‍ണന്‍ കൊല്‍ക്കത്തയില്‍ കുറച്ചുദിവസങ്ങള്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 9-നാണ് 62 വയസ്സുകാരനായ കര്‍ണന്‍ കോടതിയലക്ഷ്യക്കേസില്‍ ജയിലിലാവുന്നത്. ആദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജി ജയിലില്‍പോകുന്നത്.