ന്യൂഡല്‍ഹി: പദവികള്‍ മോഹിച്ചോ നിബന്ധനകള്‍ വെച്ചോ അല്ല നേമത്ത് മത്സരിക്കാന്‍ പോവുന്നതെന്ന് കെ.മുരളീധരന്‍ എം.പി. ജയപരാജയങ്ങള്‍ നോക്കിയല്ല പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് നേമത്തേക്ക് പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായത് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. കേരളത്തില്‍ ബിജെപി വിജയിച്ച ഏക സീറ്റ് തിരിച്ചുപിടിക്കാന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.

കുമ്മനം രാജശേഖരനാണ് നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി. വി. ശിവന്‍കുട്ടിയാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. മുരളീധരന്റെ വരവോടെ നേമത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.