മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുന്‍പാകെ ഹാജരാകാം എന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം.