ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്‍ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്‍ സംഭവത്തില്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍
കഴിയുന്ന ഡോ. കഫീല്‍ ഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്.
ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ശബിസ്താന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ സംഭവത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഡോക്ടറെ ആസ്്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തിയായിരുന്നു കഫീല്‍ ഖാന്‍. മതിയായ ഓക്സിജന്‍ ഹോസ്പിറ്റലില്ലാത്തിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആസ്്പത്രിയില്‍ നിന്നും ഓക്സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഡോ. കഫീല്‍ഖാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ദുരന്തത്തിന് കാരണക്കാരന്‍ എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ യോഗിയുടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
്അത്യാഹിത സമയത്ത് പുറത്ത് നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍. ഡോ കഫീല്‍ ഖാന്റെ ഇടപടല്‍ വന്‍ പ്രശംസ നേടിയിരുന്നു. അതേസമയം സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കഫീല്‍ ഖാനോട് വാക്കുകള്‍ വിവാദവുമായിരുന്നു. പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗിയുടെ വാക്കുകള്‍.

അതേസമയം തന്നെ അധികൃതര്‍ കുടുക്കിയതാണെന്ന് കഫീല്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാറിന്റെ പോരായ്മയാണ് ദുരന്തത്തിന് കാരണമായത്. പണം അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുക, ഡോ. കഫീല്‍ ഖാന്‍ മാധ്യമങ്ങളോ ചോദിച്ചു.

‘ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കും, ഞാന്‍ ശരിക്കും കുറ്റവാളിയാണോയെന്ന്. എന്നാല്‍ എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും അപ്പോള്‍ തന്നെ അതിനുത്തരം പൊന്തിവരും. അല്ല, ഒരിക്കലും അല്ല.് ഡോ. കഫീല്‍ ഖാന്‍ എഴുതിയ 10 പേജുള്ള കത്തില്‍ ഉള്ള വികാരഭരിതമായ വാക്കുകളാണിത്.

ജയില്‍ അധികൃതര്‍ മരുന്ന് നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു, അദ്ദേഹത്തിന്റെ ഉത്തരം. എന്നാല്‍ മറ്റു ചോദ്യങ്ങളോട് പ്രതികരിക്കും മുമ്പ് അദ്ദേഹത്തെ പൊലീസുകാര്‍ കൊണ്ടു പോവുകയായിരുന്നു.