X

കമ്പത്തെ മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു, കര്‍ഷകര്‍ ഇരട്ടി സന്തോഷത്തില്‍

സംസ്ഥാന അതിര്‍ത്തി ജില്ലയായ തേനിയിലെ കമ്പം മേഖലയിലെ മുന്തിരിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭൗമസൂചിക പദവി ലഭിച്ചത് കര്‍ഷകര്‍ക്ക്്് ഇരട്ടി സന്തോഷം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്.

ദേശപരമായ സവിശേഷതകളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും പരമ്പരാഗത മേന്മ വഴിയും ലഭിക്കുന്നതാണ് ഭൗമസൂചിക പദവി. മികച്ച ഗുണനിലവാരവും തനിമയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്റെ പേരില്‍ ഇത്തരം പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നല്‍കുക. കേരളത്തില്‍ ഭൗമസൂചിക പദവിയില്‍ ആറന്മുളകണ്ണാടി മുതല്‍ ആലപ്പുഴ കയറും നവര അരിയും പാലക്കാടന്‍ മട്ടയും മറയൂര്‍ ശര്‍ക്കരയും വരെ ഇടം പിടിച്ചതാണ്.

മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാര പ്രദേശത്ത് കമ്പം കാര്‍ഷികമേഖലയിലെ നൂറോളം ഗ്രാമങ്ങളിലാണ് മുന്തിരി വിളയുന്നത്. പ്രദേശതേതെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂലമായതിനാല്‍ മികച്ച വിളവാണ് മുന്തിരി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃഷിക്ക് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ചതോടെ കയറ്റുമതി വര്‍ധിക്കുകയും മികച്ച വില ലഭിക്കുകയും ചെയ്യുമെന്നതാണ് കര്‍ഷകരെ സന്തോഷത്തിലാക്കുന്നത്.

webdesk13: