കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്വം എഡിറ്ററെന്ന നിലയില്‍ ഏറ്റെടുക്കുന്നു. എന്നാല്‍ അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കാനം പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കമില്ലെന്നും കണ്ണൂരില്‍ കാനം പറഞ്ഞു.

വി.എസ് പരാതി തന്നാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. രാഷ്ട്രീയ സമരം ആയി ലോ അക്കാദമിയിലെ വിഷയത്തെ കാണുന്നില്ല. സമരവും അവിടുത്തെ വിദ്യാര്‍ഥികളും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പാര്‍ട്ടിയുടെ അഭിപ്രായം മുഖപത്രത്തിലൂടെയാണ് പറയുകയെന്നും കാനം പറഞ്ഞു.