കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി ഓഫീസില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഓഫീസ് പരിസരത്ത് ആയുധശേഖരണം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.

ഒരു എസ് കത്തി, രണ്ട് വാളുകള്‍, ഇരുമ്പു പൈപ്പുകള്‍ എന്നിവയാണ് ഓഫീസ് പരിസരത്തു നിന്നും കണ്ടെടുത്തത്. ഓഫീസ് പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. പ്രദേശത്ത് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ വൃത്തിയാക്കുമ്പോഴാണ് ആയുധങ്ങള്‍ കണ്ടത്. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.

ബി.ജെ.പിയുടെ ജനരക്ഷായാത്രയെ തുടര്‍ന്ന് കണ്ണൂരിലും പാനൂരിലും വ്യാപകമായ രീതിയിലുള്ള അക്രമങ്ങള്‍ നടന്നിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് ഓഫീസിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാനൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.