kerala

കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്‍

By webdesk18

July 25, 2025

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാടിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികളെന്നും ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.’ഗോവിന്ദച്ചാമി ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ജയില്‍ ചാടിയിരിക്കുന്നത്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടുംകുറ്റവാളിയെ പിടികൂടാനായത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്ന് സഹായം കിട്ടി. ടി.പി വധക്കേസ് പ്രതികള്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നു. സര്‍ക്കാരിനെ പ്രിയപ്പെട്ടവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നു. ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ട ആളാണെന്ന് ഇപ്പോള്‍ വ്യക്തമായി’..സതീശന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയയത്. പിന്നീട് പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്.