തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തിനെതിരെ സുപ്രീംകോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഇനി ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. 180 വിദ്യാര്‍ത്ഥികളുടെ ഭാവി ഓര്‍ത്ത് മുനുഷ്യത്വപരമായ സമീപനം സ്വീകരിച്ചത് കൊണ്ടാണ് ബില്ലിനെ നിയമസഭയില്‍ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.