ബംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബംഗളൂരു മൈസൂര്‍ ദേശീയപാതയില്‍ രാമനാഗരയില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.