ബെംഗളൂരു: കര്‍ണാകട മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രതിയായ ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാന്‍ ലോകായുക്തക്ക് കോടതി അനുമതി നല്‍കി. കോടതി ചെലവായി 25,000 രൂപ അടയ്ക്കാനും ഉത്തരവിട്ടു.

രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് യെദിയൂരപ്പ ഭൂമി തട്ടിപ്പ് കേസില്‍ കോടതിയെ സമീപിക്കുന്നത്. മറ്റൊരു ഭൂമി തട്ടിപ്പ് കേസില്‍ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 23ന് യെദിയൂരപ്പ കോടതിയെ സമീപിച്ചിരുന്നു. ഗംഗനഹള്ളിയിലെ 1.11 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അടക്കമുള്ളവര്‍ ഇതില്‍ ആരോപണവിധേയരാണ്.

സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹയര്‍മെന്തിന്റെ പരാതിയില്‍ സെക്ഷന്‍ 420 പ്രകാരം ലോകായുക്ത 2015ലാണ് യെദിയൂരപ്പക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.