തിരുവനന്തപുരം:കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാല് ബൂത്തുകളില്‍ റീപോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. മേയ് 19 ഞായറാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്.

കാസര്‍കോട്ട് കല്യാശേരി അസംബ്‌ളി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19 (പിലാത്തറ), ബൂത്ത് നമ്പര്‍ 69 (പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്‌ളോക്ക്), ബൂത്ത് നമ്പര്‍ 70 (ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്) എന്നിവിടങ്ങളിലും കണ്ണൂരില്‍ തളിപ്പറമ്പ് അസംബഌ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 166 (പാമ്പുരുത്തി മാപ്പിള എ. യു. പി. എസ്) ലുമാണ് റീപോളിംഗ്.

ഇന്ന് വൈകിട്ട് ആറുമണിവരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.