സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി കാവ്യമാധവന്‍. യുവനിര നായകന്‍മാര്‍ തന്നെ അവഗണിക്കുന്നുവെന്നാണ് സിനിമയില്‍ നിന്നുള്ള അകല്‍ച്ചക്ക് കാരണമായി കാവ്യ പറയുന്നത്.

മുതിര്‍ന്ന സംവിധായകരും പുതിയ സംവിധായകരും കഥകളുമായി സമീപിക്കാറുണ്ടെങ്കിലും ഒന്നിനോടും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. കാമ്പുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യൂവെന്നും കാവ്യ പറയുന്നു.

അടുര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ ആണ് കാവ്യയുടെ അടുത്തിടെയിറങ്ങിയ ചിത്രം. ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍.