കാവ്യ-ദിലീപ് വിവാഹത്തിന് ശേഷം കാവ്യമാധവനെ അധിക്ഷേപിച്ച തരത്തില്‍ കമന്റിട്ടവര്‍ക്കെതിരെ കാവ്യ പരാതി നല്‍കിയിരുന്നു. എറണാംകുളം റേഞ്ച് ഐജിക്കാണ് കാവ്യമാധവന്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി സി.ഐ കേസ് അന്വേഷണം ഏറ്റെടുത്തു.

കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലാണ് കൂടുതല്‍ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ അശ്ലീല കമന്റിട്ടവരുടെ ഐ.പി അഡ്രസ് വഴി അവരെ പിടികൂടാനാണ് ശ്രമം. ഇതിന് ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ ഐ.ടി ആക്റ്റ് പ്രകാരം അറസ്റ്റുചെയ്യും. കൂടാതെ അശ്ലീല കമന്റുകള്‍ നീക്കം ചെയ്യാനും പോലീസ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാവ്യ-ദിലീപ് വിവാഹത്തിന് സോഷ്യല്‍മീഡിയയിലടക്കം വന്‍വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരുന്നത്. വ്യക്തിഹത്യ നടത്തിയും അശ്ലീലമായും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നടി പരാതി നല്‍കിയത്.