കാവ്യാ മാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ വലിയ ആരവത്തോടെയാണ് വരവേറ്റത്. അപ്രതീക്ഷിതമായെത്തിയ വിവാഹവാര്‍ത്ത ഷെയറുകളും ട്രോളുകളും മറ്റുമായി ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായപ്പോള്‍ പല പ്രതികരണങ്ങളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറി. എന്നാല്‍, കാവ്യയെയും ദിലീപിനെയും വ്യക്തിപരമായി ആക്രമിക്കുന്ന ട്രോളുകള്‍ക്ക് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ‘ഇന്റര്‍നാഷണള്‍ ചളു യൂണിയന്‍’ (ഐ.സി.യു) മാതൃകയായി.

ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് പോസ്റ്റ് ചെയ്യുന്ന ‘ചളി’ (ട്രോള്‍) കളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവയാണ് ഐ.സി.യുവിന്റെ ആറ് ലക്ഷത്തിലധികം അംഗങ്ങളുള്ള പേജില്‍ വരാറുള്ളത്. ദിവസേന നൂറു കണക്കിന് ചളികളാണ് സീക്രട്ട് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ ഏറ്റവുമധികം ലൈക്ക് ലഭിക്കുകയും നര്‍മം ഉണ്ടെന്ന് അഡ്മിന്‍സിന് ബോധ്യമാവുകയും ചെയ്യുന്നവയെ പേജിലെടുക്കും.

കാവ്യ – ദിലീപ് വിവാഹ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ഗ്രൂപ്പിലെ ‘ചളിയന്മാര്‍’ സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതുമായി ഗ്രൂപ്പിലെത്തിയപ്പോള്‍ കണ്ടത് ‘സിനിമാ നടീനടന്മാര്‍ തുടങ്ങിയ സെലിബ്രിട്ടികളുടെ വ്യക്തിജീവിതങ്ങളിലേക്ക് എത്തിനോക്കുന്നതോ വ്യക്തിതാല്‍പര്യങ്ങളെ ബഹുമാനിക്കാത്തതോ ആയ പോസ്റ്റുകള്‍ തുടര്‍ന്നും ഐസിയുവില്‍ അംഗീകരിക്കുന്നതല്ല എന്നോര്‍മിപ്പിക്കുന്നു. ചളി മാതാ കീ ജയ്’ എന്ന അഡ്മിന്റെ മെസ്സേജ് ആയിരുന്നു. പിന്നീട് മറ്റ് ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും പ്രത്യക്ഷപ്പെട്ട് വ്യാപക പ്രചാരം നേടിയ ട്രോളുകള്‍ ഐ.സി.യു അഡ്മിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു.

അതേസമയം, വ്യക്തിഹത്യയുടെ പേരില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ സ്ഥിരം ചളിയന്മാര്‍ അത്ര താല്‍പര്യത്തോടെയല്ല കണ്ടത്. വ്യക്തികളെ പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ നിരോധിക്കുകയാണെങ്കില്‍ ഗ്രൂപ്പില്‍ ഇനി പോസ്റ്റുകള്‍ ഉണ്ടാവുകയേ ഇല്ല എന്നായിരുന്നു പ്രതികരണം. അതിനിടെ, ‘വ്യക്തിഹത്യ’ ന്യായീകരിക്കുന്നതിന്റെ ഭാഗമായി ധാരാളം ലൈക്ക് ലഭിച്ച ചില പോസ്റ്റുകള്‍ പേജില്‍ നിന്ന് പിന്‍വലിക്കേണ്ടിയും വന്നു.

അഡ്മിന്റെ പുതിയ തീരുമാനത്തെ ട്രോള്‍ ചെയ്തു കൊണ്ടുള്ള ചില പോസ്റ്റുകള്‍ ഗ്രൂപ്പിലുണ്ട്. വ്യക്തിഹത്യ ഗണത്തില്‍ വരാത്ത ചില ദിലീപ് – കാവ്യ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല.

troll02

aaa

trr

troll

troll-03