ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട ഏകാധിപതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് കെജരിവാള്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പഞ്ചാബിലും ഗോവയിലും ബി.ജെ.പി തോല്‍ക്കാന്‍ പോവുകയാണെന്നും അതിന്റെ പകയാണ് എ.എ.പിയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടിയുമായി മുന്നേട്ടുകൊണ്ടുപോകുന്നതെന്നും കെജരിവാള്‍ പറഞ്ഞു. ശനിയാഴ്ചയാണ് പഞ്ചാബിലേക്കും ഗോവയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013-14 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എ.എ.പി തെറ്റായ വിവരങ്ങളാണ് ധരിപ്പിച്ചതെന്ന് ഐ.ടി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വാര്‍ത്തകളുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ എ.എ.പിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് മോദിക്കെതിരെ കെജരിവാളിന്റെ അതിരൂക്ഷ വിമര്‍ശനം.