തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി സിപിഎം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. നേരത്തെ ബാാങ്കിന്റെ ഭരണസമിതിയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതു പാനല്‍ വിജയിച്ചിരുന്നു.

കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും മലപ്പുറം ജില്ല മാത്രം മാറി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്‍കിയവര്‍ പുനരാലോചന നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്.