Connect with us

Video Stories

അടിക്കാന്‍ ഡല്‍ഹി; തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

Published

on

ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഡല്‍ഹിയിലാണ് പരീക്ഷണം. എതിരാളികള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ (10) ടീമെന്ന ഖ്യാതിയുള്ള ഡല്‍ഹി ഡൈനാമോസ്. രണ്ടു വിജയങ്ങള്‍ അക്കൗണ്ടിലുണ്ടെങ്കിലും സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ആ ചരിത്രം മായ്ക്കാന്‍ ഡല്‍ഹിക്ക് ചെറിയ ശ്രമങ്ങളൊന്നും മതിയാവില്ല, ബ്ലാസ്‌റ്റേഴ്‌സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തന്നെ കാരണം.

ലീഗില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളില്ല സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ നാലാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മികച്ച ഗോള്‍ മാര്‍ജ്ജിനില്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഡല്‍ഹിക്ക് മുന്നിലെത്താന്‍ ജയം മാത്രം മതി. ഏഴു മത്സരങ്ങള്‍ പൂര്‍ത്താക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണുള്ളത്. ഡൈനാമോസിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി മാത്രം പിണഞ്ഞ് പത്ത് പോയിന്റും. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില, ജയം എന്ന രീതിയിലാണ് അഞ്ചു കളികള്‍ പൂര്‍ത്തിയാക്കിയത്.

തോല്‍വി അറിയാതെ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ആത്മവിശാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഇതൊരു റെക്കോഡായി മാറും. ടീം ഗോള്‍ വഴങ്ങുന്നില്ലെന്നത് ഏറെ സന്തോഷം പകരുമ്പോള്‍ എതിര്‍വലയില്‍ ഗോളടിക്കാന്‍ താരങ്ങള്‍ക്ക് കഴിയാത്തതാണ് കോപ്പലിന് ആശങ്കയുണ്ടാക്കുന്നത്. ഗോവക്കെതിരെ ആദ്യ പകുതിയില്‍ മങ്ങിയ ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി വിജയം സ്വന്തമാക്കി, പക്ഷേ ഈ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഗോളടിയില്‍ കാര്യമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കോപ്പല്‍ വാദിക്കുന്നു.

ആദ്യ സീസണില്‍ വെറും ഒമ്പത് ഗോളുകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. ഇതിനു വിപരീതമായി കഴിഞ്ഞ തവണ 22 ഗോളുകള്‍ നേടി. പക്ഷേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്നും ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, മാറ്റമുണ്ടെങ്കില്‍ അത് മുന്‍നിരയിലായിരിക്കാനാണ് സാധ്യതയേറെ. റാഫിയും ചോപ്രയുമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റം നയിച്ചത്. ഇരുവര്‍ക്കും വേണ്ടത്ര ശോഭിക്കാനായില്ല. ഹ്യൂസ് നയിക്കുന്ന പ്രതിരോധത്തില്‍ ഇന്ന് മാറ്റമുണ്ടാകില്ല, പേശിവലിവ് കാരണം ഹ്യൂസ് ചെന്നൈയിനെതിരായ മത്സരത്തിനിടെ പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിന് ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിനായി താരം വടക്കന്‍ അയര്‍ലാന്റിലേക്ക് മടങ്ങും. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന മധ്യനിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നേടിയ ജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗോളടിവീരന്‍മാരായ മാഴ്‌സിലീഞ്ഞ്യോയും റിച്ചാര്‍ഡ് ഗാഡ്‌സെയും മികച്ച ഫോമിലാണെന്നതും ടീമിന് ആശ്വാസമാണ്. ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാമെന്നും മത്സരം എളുപ്പമാവില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ തുറന്നു പറച്ചില്‍.

അഷ്‌റഫ് തൈവളപ്പ്

Video Stories

പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഭേദമില്ല: കെ എം ഷാജി

സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്

Published

on

നാട്ടില്‍ ഏതൊരു പ്രശ്‌നത്തിനും ആശ്രയിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അവരെ പിന്തുണക്കുന്നതില്‍ സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് കെ.എം ഷാജി.

സര്‍ക്കാരായാലും രാഷ്ട്രീയ പാര്‍ട്ടികഓളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്എന്നാല്‍ പ്രാവസികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും സര്‍ക്കാരുകളും നിസ്സംഗത പുലര്‍ത്തുന്നു. മരിച്ച് മയ്യത്തായാല്‍ പോലും പ്രവാസികളുടെ മയ്യിത്ത് നാട്ടിലേക്കെത്തിക്കാന്‍ പറ്റാത്ത തരത്തില്‍ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളുണ്ടാവുന്നു. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്.

എയര്‍ ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സര്‍വ്വീസുകള്‍ മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്.

ഒരാഴ്ചയില്‍ ഒരുലക്ഷത്തി മുപ്പത്തിനാലായിരം പേര്‍ക്ക് യു എ ഇ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമായന കരാര്‍. യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്, ഈ നിരക്ക് ഉയര്‍ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ കാരണം ഇതു സാധ്യമാവാതെ വരുന്നു.

കൂടുതല്‍ സര്‍വ്വീസുകളുണ്ടായാല്‍ വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തെയടക്കം തകര്‍ത്തത് അവിടെ പോര്‍ട്ടര്‍മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ഇന്ന് ആളുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോലും ഭയമുണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഗവണ്‍മെന്റുകളുടെ പിടിപ്പുകേടുകളുടെ മാത്രമാണ് എല്ലായിടത്തെയും പ്രശ്‌നം.

കേരള സര്‍ക്കാര്‍ നാടൊട്ടുക്കും വലിയ ഹോര്‍ഡിങ്‌സുകള്‍ വെച്ച് കൊട്ടിഘോഷിക്കുന്ന കേരള സഭയും ഈ വിഷയത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ല. പ്രവാസികളിലെ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞു പോവുകയല്ലാതെ, വിമാന നിരക്ക് കൊള്ളയടി പോലോത്ത് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതും ലജ്ജാകരമാണ്.

അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്‌ലൈറ്റ് കാന്‍സലുകള്‍ നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്‍ കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

മുതലപ്പൊഴിയിൽ രണ്ട് ബോട്ടപകങ്ങൾ; രക്ഷാപ്രവർത്തകർക്ക് പരിക്ക്

* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു

Published

on

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ അഞ്ചുതൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മീനുമായ വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകർന്നു, ഇതോടെ വള്ളത്തിൽ വെള്ളം കയറി, വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. മറ്റൊരു വലിയ വള്ളം എത്തിച്ചാണ് പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണ് ഷിബുവിനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ആറപകടങ്ങളും ഉണ്ടായി

Continue Reading

Video Stories

‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും, സ്മൃതി ഇറാനി​ക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കണം’; അഭ്യർഥനയുമായി രാഹുൽ

ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.

Published

on

ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനി​ക്കോ മറ്റേതെങ്കിലും നേതാക്കൾക്കേ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതോടെ ബി.ജെ.പിയിലെ ഗ്ലാമർ താരമായിരുന്നു സ്മൃതി. അമേഠിയിൽ വീണ്ടും മത്സരിക്കാൻ അവർ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയിൽ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ്  ഉണ്ടായിരുന്നത്. ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.

Continue Reading

Trending