kerala

കേരളീയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സെമിനാറിന് മാത്രം പോയാല്‍ മതി, ഉത്തരവ് തിരുത്തി

By webdesk13

November 02, 2023

കേരളീയം പരിപാടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ്. ജീവനക്കാര്‍ സെമിനാറിന് മാത്രം പോയാല്‍ മതിയെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്ന ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവ്. ഭരണപരമായ സൗകര്യം മുന്‍നിര്‍ത്തിയാണ് തിരുത്തെന്ന് ഉത്തരവില്‍ വിശദീകരണമുണ്ട്.

അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളീയം പരിപാടി നടത്തുന്നതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. സര്‍ക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാന്‍ പുരപ്പുറത്ത് ഉണക്കാന്‍ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.