Connect with us

GULF

പ്രവാസി വിമാന നിരക്ക്, വിദ്യാഭ്യാസം, വോട്ടവകാശം അടിയന്തിര ഇടപെടല്‍ അനിവാര്യം; അബുദാബി കെഎംസിസി സെമിനാര്‍ ശ്രദ്ദേയമായി

നാലുപതിറ്റാണ്ടിലേറെയായി പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇന്നും ശാശ്വത പരിഹാരമായിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അമിതമായ വിമാനനിരക്ക്, പ്രവാസികളുടെ വോട്ടവകാശം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ സുപ്രധാന വിഷയങ്ങള്‍ ആസ്പദമാക്കി അബുദാബി കെഎംസിസി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.

നാലുപതിറ്റാണ്ടിലേറെയായി പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇന്നും ശാശ്വത പരിഹാരമായിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
അവധിക്കാലത്ത് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതനിരക്ക്മൂലം നിരവധി പ്രവാസികള്‍ നാട്ടില്‍പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. പോകുന്നവര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.

എന്‍ആര്‍ഐ ക്വാട്ടയുടെ പേരില്‍ വന്‍ചൂഷണത്തിനാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സാധാരണ ഈടാക്കുന്ന നിരക്കിനേക്കാള്‍ പതിന്മടങ്ങാണ് വിദേശമലയാളികളില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്ക തങ്ങളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം അന്യമായിപ്പോകുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിത്തീരുന്നത്.

പ്രവാസി വോട്ടവകാശമെന്ന അതിപ്രധാനമായ ആവശ്യവും ഇതുവരെ തീരുമാനമാനവാതെ നീണ്ടുപോകുന്നതില്‍ കടുത്ത ആശങ്കയുളവാക്കുന്നതായി സെമിനാര്‍ വ്യക്തമാക്കി. പ്രവാസികളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കപ്പെടാന്‍ പ്രവാസി വോട്ട് പ്രാബല്യത്തില്‍ വരുന്നതിലൂടെ സാധ്യമാകുമെന്ന് കെഎംസിസി നേതാവ് എംപിംഎം റഷീദ് അഭിപ്രായപ്പെട്ടു. ഇതിനായി ബന്ധപ്പെട്ടവര്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ പിജി സുരേഷ്‌കുമാര്‍ മോഡറേറ്ററായിരുന്നു. അബുദാബി കെഎംസിസി പ്രസിഡണ്ട ശുക്കൂറലി കല്ലിങ്ങല്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി, അബുദാബി മലയാളി സമാജം പ്രതിനിധി ബഷീര്‍, അനോര പ്രസിഡണ്ട് ബഷീര്‍, ഡോ.മുനീര്‍, യേശുശീലന്‍ (ഇന്‍കാസ്) ഹരീഷ് (എന്‍എസ്എസ്) ജയകൃഷ്ണന്‍ (വടകര എന്‍ആര്‍ആര്‍ഫോറം) അസൈനാര്‍ അന്‍സാരി, റസാഖ് ഒരുമനയൂര്‍, അബ്ദുല്‍നാസര്‍, മുഹമ്മദലി തുടങ്ങിയവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ സമർപ്പിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് നന്ദി പറഞ്ഞു

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

GULF

കാറ്റ്, ഭൂകമ്പ കെട്ടിട പ്രകമ്പനമറിയിക്കും സെന്‍സര്‍

അടിസ്ഥാന സൗകര്യത്തിലേക്ക്
കുവൈറ്റിന്റെ നൂതനാവിഷ്‌ക്കാരം

Published

on

കുവൈറ്റ്: ഭാവികാലത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സൗകര്യങ്ങളുടെ മികവില്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി കുവൈറ്റ് ഒരുങ്ങുന്നു നൂതനാവിഷ്‌ക്കാരങ്ങളിലേക്ക്.

കാറ്റിലും ഭൂകമ്പത്തിലും കെട്ടിടത്തിന്റെ പ്രകമ്പനം അളക്കാനാകുന്ന സെന്‍സര്‍ ഉള്‍പ്പെടെ ഫലപ്രദമെന്ന കണ്ടെത്തലോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ പരിചയപ്പെടുത്തി കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്-കെ.എഫ്.എ.എസ് അല്‍ ഹംറ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസമായിരുന്നു സെമിനാര്‍. ‘അല്‍ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, മുനിസിപ്പല്‍ കൗണ്‍സില്‍, പൊതുമരാമത്ത് മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിംഗ് വെല്‍ഫെയര്‍, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെകറ്റും ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-എംഐടിയുമായി സഹകരിച്ച് കെ.ഐ.എസ്.ആര്‍, കുവൈറ്റ് സര്‍വകലാശാലയും നടപ്പാക്കിയ മുന്‍ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അല്‍ ഹംറ ബിസിനസ് ടവറില്‍ നടപ്പാക്കിയ ‘ഗ്രൗണ്ട് മോഷന്‍ മോഡലിംഗും ഉയര്‍ന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും’ ഗവേഷണ പദ്ധതി ഫലങ്ങള്‍ പ്രചരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടവറിന് ഉയര്‍ന്ന കൃത്യതയില്‍ കമ്പ്യൂട്ടേഷണല്‍ മോഡല്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മുഖേന ഘടനാപരമായ സുരക്ഷയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കെട്ടിടത്തിന്റെ ഘടനാപരമായ സിസ്റ്റത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും മാറ്റങ്ങളും കണ്ടെത്താനാണ് ഉപയോഗിച്ചത്.

കെ.ഐ.എസ്.ആര്‍ എനര്‍ജി ആന്റ് ബില്‍ഡിംഗ് റിസര്‍ച്ച് സെന്ററിന് കീഴിലെ സസ്‌റ്റൈനബിലിറ്റി ആന്റ് റിലയബിലിറ്റി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍-എസ്.ആര്‍.ഐ പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി. കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അല്‍ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. നൂതന സെന്‍സര്‍ സാങ്കേതിക വിദ്യയുടെയും യഥാര്‍ഥ ഡാറ്റയുടെയും പിന്തുണയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ കെട്ടിടങ്ങളില്‍ നൂതന നിരീക്ഷണ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.

ഡോ.ഹസന്‍ കമാല്‍, ഡോ.ഷെയ്ഖ അല്‍ സനദ്, ഡോ.ജാഫറലി പാറോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ഹംറ ടവറില്‍ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈറ്റിലെ ബ്രിഡ്ജസില്‍ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തില്‍ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യ സുരക്ഷ സംബന്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ബാധിക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഡോ.ജാഫറലി പാറോല്‍ പറഞ്ഞു. ഭരണ കാര്യാലയങ്ങള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ദുരന്ത നിവാരണം പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ പാലങ്ങള്‍, ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെ മറ്റ് നിര്‍ണായക സംവിധാനങ്ങളിലും പ്രയോഗിക്കാനാകും.

Continue Reading

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Trending