തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്നു. ഈ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.

വെള്ളിയാഴ്ച 37 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില 36 ഡിഗ്രിയായി. 20ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സാമാന്യം നല്ല ചൂടുണ്ടാകും. 21നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില വീണ്ടും ഉയര്‍ന്നേക്കും. 22ന് ചൂട് അല്‍പം കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.