കൊച്ചി : സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ ശമ്പള വ്യവസ്ഥകള്‍ നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.
വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിമാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ നിലനില്‍ക്കുന്നതിന് മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിഡിവിഷന്‍ ബഞ്ച് തള്ളി. വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സിംഗിള്‍ ബഞ്ചുത്തരവില്‍ ഇടപെടാന്‍ കാരണമില്ലന്നുംഅപ്പീല്‍ നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റേയുംയുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റേയുംവാദംകേട്ടശേഷമാണ്ഉത്തരവ്. അപ്പീല്‍ നിലനില്‍ക്കാന്‍ പര്യാപ്തമായ രേഖകള്‍ മാനേജുമെന്റുകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.നഴ്‌സുമാരുടെ കുറഞ്ഞ വേതനം ഇരുപതിനായിരംരൂപയായി നിശ്ചയിച്ചസര്‍ക്കാര്‍ വിജ്ഞാപനം മുലം സ്വകാര്യ ആസ്പത്രികള്‍ വന്‍ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആസ്പത്രികള്‍ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകള്‍ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ശമ്പള പാക്കേജില്‍ മുന്‍കാല പ്രാബല്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്നന്നും മിനിമം വേജസ് ആക്ടില്‍ ഇതിനു വ്യവസ്ഥയില്ലന്നുംമാനേജ്‌മെന്റുകള്‍ വാദിച്ചങ്കിലും കോടതി വാദം അംഗീകരിച്ചില്ല. മാനേജുമെന്റുകളുടെ ഭാഗം കേള്‍ക്കാതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ അവശ്യം കോടതി അംഗീകരിച്ചില്ല.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ 75 ശതമാനം ആസ്പത്രികളെയും ബാധിക്കുന്ന വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് ഹരജിക്കാര്‍ വാദിച്ചു.