Connect with us

More

ഐ.എസ്, ലൗജിഹാദ്: മുസ്‌ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി സ്ഥിരമാക്കിയ അഭിഭാഷകന് ശിക്ഷ

Published

on

കൊച്ചി: മുസ്ലിം യുവാക്കള്‍ക്കെതിരെ ഐ.എസ് ബന്ധവും ലൗജിഹാദും ആരോപിച്ച് സ്ഥിരമായി വ്യാജ പരാതി നല്‍കിയ അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു. ഹൈക്കോടതി അഭിഭാഷകനായ സി.കെ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശേഷം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ

രക്ഷിതാക്കള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരാകുന്നത് സി.കെ മോഹനനായിരുന്നു. ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ എതിര്‍കക്ഷിക്കെതിരെ ഐഎസ് ബന്ധവും ലൗ ജിഹാദും ഇയാള്‍ പതിവായി ആരോപിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമാനമായ കേസില്‍ ഇയാളുടെ വാദം അംഗീകരിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ പരാതികള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇയാള്‍ ജഡ്ജിമാരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷകനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഞാന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം, പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്’: വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ്

Published

on

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്. താന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നല്‍കി. നിലവില്‍ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയമാക്കുക: യൂത്ത് ലീഗ്

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയകരമാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് ഒന്നിന് ആരംഭിക്കും. രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ വരെ നീതിക്ക് വേണ്ടി രാജ്യത്തെ ന്യുനപക്ഷ ജനവിഭാഗം നിരന്തരമായി നീതിന്യായ കോടതികള്‍ കേറിയിറങ്ങേണ്ടിവരുന്നു. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഒരുക്കങ്ങള്‍ക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്‍കി. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 30ന് അവസാനിക്കും. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം ജില്ലാ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ ഇന്നും (വെള്ളി) നാളെയും (ശനി) മറ്റന്നാളുമായി (ഞായര്‍) ചേരും, തുടര്‍ന്ന് 21,22 തിയ്യതികളില്‍ മണ്ഡലം യോഗങ്ങളും 23,24 തിയ്യതികളില്‍ പഞ്ചായത്ത് യോഗങ്ങളും റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ചേരും. യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് കൂപ്പണും പ്രമേയം അലേഖനം ചെയ്ത പോസ്റ്ററും കീഴ്ഘടകങ്ങള്‍ക്ക് കൈമാറും. 25 ന് കാമ്പയിന്‍ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡേ ആചരിക്കും. 28,29 തിയ്യതികളില്‍ ശാഖതലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയപ്പിക്കുന്നതിനായി സ്‌ക്വോഡുകള്‍ക്ക് രൂപം നല്‍കും.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

വഖഫ് നിയമ ഭേദഗതി: സുപ്രിംകോടതി ഇടപെടലില്‍ ശുഭാപ്തി വിശ്വാസമുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഇടപെടലിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. കേന്ദ്ര സർക്കാർ വാദങ്ങൾ അപ്പടി അംഗീകരിക്കുകയല്ല കോടതി ചെയ്തത്. പ്രതിപക്ഷ ആവശ്യങ്ങൾ കോടതി ഗൗരവത്തിൽ കാണുന്നു എന്നത് ആശ്വാസകരമാണ്. നിലവിലുള്ള വഖഫ് നിയമ ഭേദഗതി അനാവശ്യമാണ് എന്നാണ് കോടതി ഇടപെടലിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും തങ്ങൾ പറഞ്ഞു.

Continue Reading

Trending