Video Stories
കാപ്പി പൂത്തിട്ടും പ്രതീക്ഷ കൊഴിഞ്ഞ് കര്‍ഷകര്‍

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കാപ്പിത്തോട്ടങ്ങളെല്ലാം പൂവിട്ട് നില്‍ക്കുമ്പോഴും ആശ്വസിക്കാനാവാതെ കര്‍ഷകര്‍. അപ്രതീക്ഷിതമായി ലഭിച്ച ഇടമഴയില്‍ ജില്ലയിലാകെ കാപ്പി പൂത്തെങ്കിലും അതികഠിനമായ ചൂടും വരള്‍ച്ചയും പ്രതിരോധിക്കാന്‍ കഴിയാതെ പൂക്കള്‍ കരിഞ്ഞുണങ്ങുമെന്ന ആശങ്കിയിലാണ് കൃഷിക്കാര്‍. ജലദൗര്‍ലഭ്യം രൂക്ഷമായത് നനക്കാനുള്ള സാധ്യതയും ഇല്ലാതാക്കിയതോടെ പൂക്കള്‍ കണ്ട് കൊതിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജില്ല. ഒരാഴ്ചക്കിടെ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിലവില്‍ വിരിഞ്ഞ പൂക്കളെല്ലാം വാടിക്കരിയും.
വയനാടന്‍ കാപ്പി കൃഷി സംരക്ഷിക്കാനും മൂല്യവര്‍ധന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികള്‍ പേരിനു പോലുമില്ലാത്ത ജില്ലയില്‍ കാലാവസ്ഥയും പ്രതികൂലമാവുന്നത് പാരമ്പര്യ കാപ്പി കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ലോക വാണിജ്യ ശൃംഖലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വിപണനമൂല്യമുള്ള ചരക്കുകളില്‍ ഒന്നാണ് കാപ്പി. ഉല്‍പാദനത്തിലും വിസ്തൃതിയിലും കര്‍ണാടക കഴിഞ്ഞാല്‍ രണ്ടാമതുള്ള കേരളത്തിലെ കാപ്പിത്തോട്ടങ്ങളില്‍ 80 ശതമാനവും വയനാട്ടിലാണ്.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 20 ശതമാനവും കേരളത്തില്‍ നിന്നുമാണ്. എന്നിട്ടും കാപ്പിക്കൃഷിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി കര്‍ഷകരോടുള്ള അവഗണനയാണ് കാണിക്കുന്നത്. മാറിയ സാഹചര്യത്തില്‍ കാപ്പികൃഷിയില്‍ നിന്നു പിന്മാറുകയാണ് വയനാട്ടുകാര്‍. കൃത്യമായി വേര്‍തിരിക്കുന്ന കാപ്പിക്ക് നല്ല വില ലഭിക്കുമെന്നിരിക്കെ, ഭൂരിഭാഗവും ചെറുകിട കര്‍ഷകരായതിനാല്‍ തരംതിരിക്കാത്ത ഉണ്ടക്കാപ്പിയായി (ചെറി) തന്നെ വിപണിയില്‍ കൊടുക്കുകയാണ്.
തോട്ടങ്ങളില്‍നിന്ന് കാപ്പി പറിക്കുന്നതു മുതല്‍ വിപണിയില്‍ വരെ കൃത്യമായ ഇടപെടലുകള്‍ നടത്തി കാപ്പി കൃഷി തിരിച്ചുകൊണ്ടുവരുന്നതിനും സാധാരണ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്തുന്നതിനും സംവിധാനങ്ങളില്ലാത്തതാണ് ഈ മേഖലയിലെ തകര്‍ച്ചയുടെ പ്രധാന കാരണം. തൊഴിലാളികളുടെ ദൗര്‍ലഭ്യവും മില്ലുകളുടെ അഭാവവും കാരണം ഉണ്ടക്കാപ്പി പരിപ്പാക്കി മാറ്റി വിറ്റിരുന്ന രീതി പോലും ചെറുകിട കര്‍ഷകര്‍ ഉപേക്ഷിച്ചു. കുറച്ച് അധ്വാനവും യന്ത്രസഹായവുമുണ്ടെങ്കില്‍ പാര്‍ച്ച്‌മെന്റ് (പള്‍പ്പര്‍) കാപ്പി ഉണ്ടാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിധം ഉല്‍പാദിപ്പിക്കുന്ന കാപ്പിക്ക് മികച്ച വിലയും കര്‍ഷകന് ലഭിക്കും. എന്നാല്‍ മികച്ച പള്‍പ്പര്‍ യൂനിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം ചെലവ് വരും. കുറഞ്ഞ ജലനഷ്ടം ഉറപ്പു വരുത്തുന്ന ഇക്കോ പള്‍പ്പറുകള്‍ക്ക് 25 ലക്ഷം രൂപയും ചെലവ് വരും. എന്നാലിതൊന്നും സാധാരണക്കാരായ ചെറുകിട കര്‍ഷകര്‍ക്ക് ഒറ്റക്ക് സാധിക്കാത്ത കാര്യങ്ങളാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലും പുതിയ പദ്ധിതകളും കൊണ്ട് മാത്രേമ പാടേ തകര്‍ന്ന വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളുവെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Video Stories
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
gulf21 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
crime3 days ago
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍
-
kerala3 days ago
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്