Connect with us

main stories

കേരളത്തില്‍ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

ഐഎസ് സാന്നിധ്യമുണ്ടെന്ന് നേരത്തെ യുഎന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു

Published

on

ന്യൂഡല്‍ഹി: കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിര്‍ദേശം കൈമാറിയത്.

സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

kerala

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് മൂന്ന് പുതിയ നിറങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഫ്യൂവല്‍ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകള്‍, റിയര്‍ മഡ് ഗാര്‍ഡ് എന്നിവയില്‍ പുതിയ കളര്‍ സ്‌കീം ഉണ്ട്.

Published

on

ലോക വിപണിയില്‍ ശ്രദ്ധേയമായ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് പുതിയ നിറങ്ങള്‍ നല്‍കി.ഡ്യൂണ്‍ ബ്രൗണ്‍, ഗ്ലേഷ്യല്‍ ബ്ലൂ, സ്ലീറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കളര്‍ മോഡലുകള്‍ക്ക് യഥാക്രമം 2.22 ലക്ഷം, 2.23 ലക്ഷം, 2.23 ലക്ഷം എന്നിങ്ങനെയാണ് വില. യഥാക്രമം 2.15 ലക്ഷം, 2.23 ലക്ഷം രൂപ വിലയുള്ള ഗ്രാവല്‍ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഫ്യൂവല്‍ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകള്‍, റിയര്‍ മഡ് ഗാര്‍ഡ് എന്നിവയില്‍ പുതിയ കളര്‍ സ്‌കീം ഉണ്ട്.

 

Continue Reading

india

മുംബൈ ഭീകരാക്രമണം ;പോരാട്ടത്തിന്റെയും ഭീതിയുടെയും നാളുകള്‍ക്ക് 14വര്‍ഷം

രാജ്യം ഒരിക്കലും മറക്കാത്ത ഭീതിയുടെ നാള്‍…

Published

on

ജിത കെ പി

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2008ല്‍ ഇതേ ദിവസമായിരുന്നു കടല്‍ മാര്‍ഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഭീകരരുടെ മുള്‍മുനയില്‍ വിറങ്ങലിച്ചു നിന്നത് .നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയില്‍പ്പെട്ട പത്ത് ഭീകരരാണ് അന്ന് മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയത്.

റെയില്‍വേ സ്റ്റേഷനും ഹോട്ടലുകളും കോളജും സിനിമാ തീയേറ്ററുമെല്ലാം തുടങ്ങി മുംബൈയിലെ ആളുകള്‍ കൂടി നിന്ന പ്രധാന സ്ഥലങ്ങള്‍ ഉന്നംവച്ചു. 60 മണിക്കൂര്‍ രാജ്യം പ്രാര്‍ത്ഥനയില്‍ കഴിഞ്ഞ ദിവസങ്ങള്‍.

അന്നോളം ആരും കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത നരനായാട്ടിന്റെ വിറങ്ങലടിച്ച ധ്വനിമുഴക്കം ഇന്നും മുംബൈ നഗരത്തിലെ കോണുകളില്‍ അലയടിക്കുന്നുണ്ട് .

 

മുംബൈ പൊലീസ് ആസ്ഥാനത്തിനടുത്തുള്ള ലി ഒപോള്‍ കഫേയായിരുന്നു ആദ്യലക്ഷ്യം. അഞ്ച് തീവ്രവാദികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു.മിനുറ്റുകള്‍ക്കുള്ളില്‍ നരിമാന്‍ ഹൗസിനടുത്തുള്ള കൊളാബയിലെ പെട്രോള്‍ പമ്പിന് നേരെയും ആക്രമണം. പെട്രോള്‍ പമ്പ് പൊട്ടിതെറിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലത് പരാജയപ്പെട്ടു. നരിമാന്‍ ഹൗസ് ഉന്നംവച്ചായിരുന്നു അടുത്ത നീക്കം. ജൂതന്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശം എന്ന നിലയിലാണ് തീവ്രവാദികള്‍ നരിമാന്‍ ഹൗസില്‍ കടന്നത്.

 

നിമിഷങ്ങള്‍ക്കുള്ളില്‍ ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണം തുടങ്ങി. താജ് ഹോട്ടലിന്റെ സര്‍വീസ് ഡോറിലൂടെ പതുക്കെ അകത്ത് കടന്ന അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തു. നിരവധി പേര്‍ ഭീകരരുടെ തോക്കിന്‍ മുനയില്‍ ജീവന്‍ വെടിഞ്ഞു. വിഐപികളും ടൂറിസ്റ്റുകളും ബന്ദികളാക്കപെട്ടു. മിനുട്ടുകള്‍കുള്ളില്‍ ഹോട്ടല്‍ ട്രൈഡെന്റിലും ആക്രമണമുണ്ടായി. കണ്ണില്‍ കണ്ടവരെയൊക്കെ കൊന്ന് കൊലവിളിച്ച് ഭീകരര്‍ മുന്നേറി കൊണ്ടിരുന്നു. താജ് ഹോട്ടലില്‍ നിന്ന് തീ ഉയര്‍ന്നത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടല്‍ ഒബ്രോയിലും ഭീകരര്‍ നിലയുറപ്പിച്ചു.ഏത് സമയത്തും വലിയ തിരക്കനുഭവപ്പെടുന്ന സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ വേട്ട. റിസര്‍വേഷന്‍ കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാര്‍ ജനത്തിന് നേരെ ആക്രമിക്കുകയായിരുന്നു . നഗരത്തിലെവിടെയും ഭീതിമുഴക്കി വെടിയൊച്ചകളുടെ മുഴക്കം മാത്രംമായി മാറി .

 

 

പ്രത്യാക്രമണത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഉറച്ച ചുവടുമായി ഇന്ത്യന്‍ സൈന്യം തിരച്ചടിക്കിറങ്ങുമ്‌ബോള്‍ ഒരു മഹാ രാജ്യത്തെ ജനത മുഴുവന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷന്‍. ഭൂരിപക്ഷം തടവുകാരും മോചിപ്പിക്കപ്പെട്ടു. പക്ഷേ യുദ്ധത്തിന്റെ അന്ത്യം ഏറെ അകലെയായിരുന്നു. മലയാളി ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പടെ നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു.

 

 

മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പാകിസ്ഥാന്‍കാരനനെന്ന് സ്ഥിരീകരിച്ചു. ഭീകരരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.

രാജ്യം ഒരിക്കലും മറക്കാത്ത ഭീതിയുടെ നാള്‍…

 

Continue Reading

india

നിശ്ശബ്ദനായി മറഡോണക്കൊപ്പമായിരുന്നുവെന്ന് ഹാവിയേര്‍ മാലുഫ്

കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

Published

on

അശ്റഫ് തൂണേരി

വെള്ളയും ഇളംനീലയും കലര്‍ന്ന പത്താം നമ്പര്‍ ഫുള്‍കൈ ജഴ്സി കൈയ്യില്‍ പിടിക്കുമ്പോഴെല്ലാം കണ്ണുനിറയും ഒരാള്‍ക്ക്. തന്റെ ഇഷ്ടനായകന്റെ ഓര്‍മ്മയാണ് തന്നോടൊപ്പമുള്ളതെന്ന സായൂജ്യമുള്ളപ്പോഴും ആ വേര്‍പാട് മായുന്നില്ല. ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ വിടപറഞ്ഞിട്ട് വര്‍ഷം രണ്ടായിട്ടും ദു:ഖ ഭാരവും പേറി ഒരാള്‍ ഖത്തറിലുണ്ട്. ഹാവിയര്‍ മാലുഫ് എന്ന അര്‍ജന്റീനിയന്‍ സ്വദേശി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

ഇന്നലെ ഏതാനും നിമിഷം മറഡോണയുടെ ജഴ്സി ധരിച്ച് നിശബ്ദമായ പ്രാര്‍ത്ഥനകളോടെ മറഡോണക്കൊപ്പമുണ്ടായെന്ന് മാലൂഫ് പറഞ്ഞു. നമുക്കെല്ലാവര്‍ക്കും മറഡോണയുടെ കഥ അറിയാം. കളിക്കളത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറക്കാനാകില്ലെന്നും 56കാരനായ അദ്ദേഹം വ്യക്തമാക്കി. തന്റെ ശേഖരത്തിലുള്ള മറഡോണ ഓര്‍മ്മച്ചിത്രങ്ങളും അപൂര്‍വ്വ ശേഖരങ്ങളും ലോക ആരാധകര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു ഇപ്പോള്‍. ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയിസിന്റെ വി.ഐ.പി ലോഞ്ചില്‍ സജ്ജീകരിച്ച ഖത്തര്‍ ഹൗസിലാണ് ശേഖരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് ഹാവിയര്‍ മാലുഫ് ‘ചന്ദ്രിക’യോട് പറഞ്ഞു. 1980ലോകകപ്പില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറഡോണ ധരിച്ചതാണ് പത്താം നമ്പര്‍ ജഴ്സി. വിവിധ ലോകകപ്പുകളിലെ ഫുട്ബോളുകളും മെസ്സിയുടെ ജഴ്സിയും ചിത്രങ്ങളുമെല്ലാം ഹാവിയറിന്റെ ശേഖരത്തിലുണ്ടെങ്കിലും മറഡോണയാണ് താരം.

ഇപ്പോഴത്തെ പത്താം നമ്പര്‍ ലയണല്‍ മെസ്സിക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും മറഡോണയുടെ പേരിന് തന്നെയാണ് ഇപ്പോഴും നിഗൂഢമായ ശക്തിയെന്നും അദ്ദേഹം പറയുന്നു. 1980ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് മലൂഫിന്റെ ഫുട്ബോള്‍ ജേഴ്സി ശേഖരത്തിലെ വിലമതിക്കാനാവാത്ത ഇനം. ആദ്യ ലോകകപ്പ് കളിച്ച കാര്‍ലോസ് പ്യൂസെല്ലെ 1931 ല്‍ ധരിച്ച ജഴ്സിയും 1978ല്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ മരിയോ കെംപെസ് ധരിച്ച രക്തം പുരണ്ട ജഴ്സിയുമുണ്ട്.

ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന് സമീപമുള്ള ഭീമാകാര മറഡോണ ചുവര്‍ചിത്രത്തിലേക്ക് തീര്‍ത്ഥാടനം പോലെയെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ പ്രാര്‍ത്ഥനയോടെ പറയുന്നു; അര്‍ജന്റീന ഈ ലോകകപ്പില്‍ തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന മത്സരം മറഡോണയും കാണുമായിരിക്കുമെന്ന്.

 

Continue Reading

Trending