Connect with us

kerala

തീവ്രവാദമെന്നാല്‍ ഇങ്ങനിരിക്കും

ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

Published

on

ഖാദര്‍ പാലാഴി

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ‘തീവ്രവാദി ആക്രമണത്തിന് ‘ തലേ ദിവസം ചത്തിസ്ഗറില്‍ ഒരു മിതവാദി ആക്രമണമുണ്ടായിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി അലങ്കോലമാക്കുകയും കന്യാമറിയത്തിന്റെ രൂപം ചെറുതായൊന്ന് വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇങ്ങനെ ഓരോ വര്‍ഷവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന മിതവാദി ആക്രമണങ്ങളുടെ കണക്ക് ലഭ്യമാണ്. ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

മിതവാദികളുടെ മറ്റനേകം സല്‍പ്രവൃത്തികള്‍ പറയാനുണ്ടെങ്കിലും ഒരു നാലെണ്ണം പറയാം.
ഇജക ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗോവിന്ദ പന്‍സാരയെ കൊന്നത് 81ാം വയസിലാണ്. 2015 ഫെബ്രുവരി 15 നായിരുന്നു ആ സമാധാന ദൗത്യം.

നാസ്തികപ്രചാരകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ(67) കൊന്നത് അതിനും രണ്ട് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 20ന് . പിന്നില്‍ മിതവാദികള്‍ തന്നെ. കര്‍ണാടക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന ഛോട്ടാ പദവിയിലിരുന്നയാളും 103 പുസ്തകങ്ങളുടെ കര്‍ത്താവുമായ കല്‍ബുര്‍ഗിയെ 76ാം വയസിലും കൊന്നു കളഞ്ഞു. 2015 ആഗസ്റ്റ് 30ന് . പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ 5 നാണ് കൊന്നത്. രണ്ടും നേരത്തെ പറഞ്ഞ അതേ വെള്ളരിപ്രാവുകള്‍ .

ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും 9 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ ജയിലില്‍ സല്‍സ്വഭാവികളായിരുന്നുവെന്ന് പറഞ്ഞാണല്ലോ മോചിപ്പിച്ചത്. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പല്ല കലോല്‍സവക്കാരേ ഇത് . 2022 ആഗസ്റ്റ് 15 നായിരുന്നു.

രാജ്യത്തെ ആദ്യ മിതവാദ ആക്രമണം 1948 ലായിരുന്നല്ലോ. കൊല്ലപ്പെട്ടത് മഹാത്മജി. കൊന്നത് താടിയും തലേക്കെട്ടൊന്നുമില്ലാത്ത എക്‌സ്ട്രീം പീസ് ലവര്‍.

ഇങ്ങനെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ മിതവാദി ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ എത്ര വാള്യങ്ങളുണ്ടാവും. എണ്ണം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ഇത് സ്‌ക്രിപ്റ്റ്കാരന്റെ ഒരു കൈപ്പിഴയല്ല. കേരളത്തില്‍ കാവി നിറമില്ലാത്തവരെന്ന് പറയപ്പെടുന്നവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പൊതുബോധത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രം. അതുകൊണ്ടാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ രാജ്യത്തെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് പോലും അവരുടെ തലയില്‍ കയറാത്തത്. തലേക്കെട്ടും താടിയും അതിന്റെ ക്ലൈമാക്‌സാണ്. പേര് മാത്രം മതി ഇവിടെ. കലോത്സവ വേദിയുടെ വിളിപ്പാടകലെയാണല്ലോ ആവിക്കല്‍ തോട്.

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending