തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷ കെടുതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടര്‍മാരുമായി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അടിയന്തരസാഹചര്യം നേരിടുന്നതിന് ആസ്പത്രികള്‍ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി.എസ് സെന്തില്‍, സെക്രട്ടറി എം.ശിവശങ്കര്‍, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.