Connect with us

india

കേരളത്തെ വീണ്ടും തഴഞ്ഞു; കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളം ഇല്ല

രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ വിശദമായ നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു. പ്രളയ സഹായ ധനപ്രഖ്യാപനത്തില്‍ വിവേചനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Published

on

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളമില്ല. മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് അനുവദിച്ചിരിക്കുന്നത്.

കേരളം ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ വിശദമായ നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു. പ്രളയ സഹായ ധനപ്രഖ്യാപനത്തില്‍ വിവേചനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി പ്രളയ സമാനമായ സാഹചര്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

india

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.

Continue Reading

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

india

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര; രണ്ടാം ദിനത്തില്‍

സാസറാമില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്.

Published

on

ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നു. ഗയയില്‍ പൊതുസമ്മേളന പരിപാടികളോടെ ആണ് രണ്ടാം ദിവസത്തെ പര്യടനം അവസാനിക്കുക. സാസറാമില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്.

അതേസമയം, ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കും. വോട്ടര്‍ പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.

Continue Reading

Trending