മനാമ: ബഹ്‌റൈനില്‍ മലയാളി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോരുവഴി കോട്ടയക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പാരാമെഡിക്കല്‍സ്റ്റാഫ് പറഞ്ഞു.

ഹമാദില്‍ സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു കുമാരന്‍. താമസവും സ്ഥാപനത്തില്‍ തന്നെയായിരുന്നു. ഏറെ വൈകിയിട്ടും ഗാരേജ് തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി ഷട്ടര്‍ തുറന്നപ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്. പാരാമെഡിക്കല്‍ സ്റ്റാഫ് സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.

സല്‍മാനിയ ആസ്പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടി ചെയ്തുവരുന്നു. ഭാര്യ പ്രീത കുമാരി, രണ്ടു മക്കളുണ്ട്.