Connect with us

News

ശ്രീറാം കേസ്: ഡോക്ടര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ

Published

on

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ. ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസ് രക്തപരിശോധ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.

ഇതിനിടെ ശ്രീറാമിന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ് ഒത്തുകളിക്കുന്ന വാര്‍ത്ത പുറത്തു വന്നു. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

തുടര്‍ച്ചയായ നിയമലംഘനമുണ്ടെങ്കിലേ ലൈസന്‍സ് റദ്ദാക്കാനാകു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്ന ന്യായം. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്. മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടക്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ല.

രണ്ടുപേരില്‍ നിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ല. മാത്രമല്ല അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പാണ്. പരിശോധന റിപ്പോര്‍ട്ടും ശ്രീറാമിന്റെ മറുപടിയും ചേര്‍ത്ത് ശ്രീറാം ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി ഓഫീസിലേക്ക് അയച്ചുകൊടുക്കും. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടത് അവിടെയാണ്. എന്നാല്‍ സംഭവം എവിടെയാണോ നടന്നത് അവിടെയാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടതെന്നാണ് മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത സ്വത്ത് സമ്പാദന പരാതി: സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എ പി ജയനെ മാറ്റി

അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Published

on

സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

അടുത്ത ടേമില്‍ സി.പി.ഐയ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാള്‍ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി ജയന്റെ അടൂരിലെ ഫാമിനെക്കുറിച്ചാമ് ഇവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഒരു അന്വേഷണ കമ്മിഷനേയും നിയമിച്ചിരുന്നു. ആരോപണങ്ങള്‍ കൃത്യമാണെന്ന് അന്വേഷണ കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.

എ പി ജയനെതിരെ നടപടിയുണ്ടാകുമെന്ന് 2 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നടപടിയെടുക്കുന്നതിന് കാലതാമസം നേരിടുകയായിരുന്നു. എ പി ജയന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്.

എന്നാല്‍ ഫാമുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി കാണിക്കാന്‍ സാധിക്കാതിരുന്ന ജയന്‍ താന്‍ വിദേശത്താണെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. കൃത്യമായി മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാണ് ഇപ്പോള്‍ എ പി ജയനെ നീക്കിയിരിക്കുന്നത്.

 

Continue Reading

kerala

ഡോ.ആര്‍ ബിന്ദു രാജിവയ്ക്കണം; വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍.

Published

on

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വസതിയിലേക്കാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി. വി സി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാനാകില്ല. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുചിതമായി ഇടപെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്. ഗവര്‍ണര്‍ ബാഹ്യ ശക്തിക്ക് വഴങ്ങിക്കൊണ്ടാണ് നിയമനം നടത്തിയതെന്ന് പറഞ്ഞ കോടതി, ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചു.

ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമൊന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആര്‍ ബിന്ദു നിയമലംഘനം നടത്തി. സുപ്രിം കോടതി പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മില്‍ തര്‍ക്കമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

india

പഴയതു പേലെ ഇനി സിം കാര്‍ഡ് കിട്ടില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു

ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക.

Published

on

ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് തടയിടാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 1 മുതലാണ് ഇവ നിലവില്‍ വരിക. ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം. ഇതില്‍ അപാകതകള്‍ കണ്ടെത്തുന്ന പക്ഷം അവര്‍ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതാത് ടെലികോം ഒപ്പറേറ്റര്‍മാരാണ് ഡീലര്‍മാരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ഡീലിര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് നിരവധി സിം കണക്ഷനുകള്‍ നല്‍കുന്ന രീതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒന്‍പത് സിം കാര്‍ഡ് കണക്ഷനുകള്‍ വരെ എടുക്കാം.

കെ.വൈ.സി ചട്ട പ്രകാരം ഒരാള്‍ പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന നമ്പറിന്മേല്‍ പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്‍കണം.ആധാര്‍ കാര്‍ഡില്‍ ലഭ്യമായിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഈ വിവരങ്ങള്‍ ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്നു.

ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.

എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്‍ (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്‍ കണ്ടെത്തുന്ന രീതിക്ക് ഈ വര്‍ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

 

Continue Reading

Trending