Connect with us

Video Stories

തീരദേശ- മലയോര ഹൈവേകള്‍ കടലാസിലൊതുങ്ങി കിഫ്ബി പദ്ധതികള്‍ താളം തെറ്റുന്നു

Published

on

തിരുവനന്തപുരം: മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം കടലാസില്‍. 2017 ജനുവരി ആറിന് നാറ്റ്പാക് പഠന റിപ്പോര്‍ട്ട് തയാറാക്കി പൊതുമരാമത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി പദ്ധതികളില്‍ പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും. കിഫ്ബി സാങ്കല്‍പികമാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഹൈവേകളുടെ നിര്‍മാണ നടപടികള്‍ കടലാസിലൊതുങ്ങുന്നത്. ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തീരദേശ ഹൈവേ. മലയോര ഹൈവേ 13 ജില്ലകളെ ബന്ധിപ്പിക്കുന്നതും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ ഉള്‍പെടെയുള്ളവ നടത്താന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇരു ഹൈവേകളുടെയും നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച വിശദമായ പ്രോജക്ട്് റിപ്പോര്‍ട്ട് കിഫ്ബിക്കു കൈമാറുന്നതാണ് ആദ്യനടപടി. എന്നാലിത് ഇനിയും ചെയ്തിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശഹൈവേയുടെ പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴു മീറ്ററുമായാണ് നിശ്ചയിച്ചിട്ടുള്ളത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വീതി അഞ്ചരമീറ്ററാക്കി കുറച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഗതാഗത തിരക്ക് ഒഴിവാക്കാന്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. തീരദേശഹൈവേ നിര്‍മാണത്തിന് ഏകദേശം അയ്യായിരം കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ ഒഴികെയുള്ള ജില്ലകളെ ബന്ധിപ്പിച്ച് 1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മലയോര ഹൈവേ. മരാമത്ത് വകുപ്പും നാറ്റ്പാക്കും നടത്തിയ സംയുക്ത പരിശോധനയില്‍ മലയോര ഹൈവേക്കായി കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 190 കി.മീറ്റര്‍ അടിയന്തരമായി ഏറ്റെടുക്കാനായിരുന്നു ശുപാര്‍ശ. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഈ ഹൈവേയെ ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ നിലവില്‍ വികസിപ്പിക്കുകയോ മറ്റു സ്‌കീമുകളില്‍ ഉള്‍പെടുത്തുകയോ ചെയ്തിട്ടുണ്ട്. 7500 കോടിയോളം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
തീരദേശ റോഡ് നിര്‍മ്മിക്കാന്‍ 2400 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. 8000 കോടി പുനരധിവാസ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടിവരും. തീരത്തുനിന്നും 50 മീറ്റര്‍ അകലേക്കാണ് പുനരധിവാസം നടത്തേണ്ടത്. ഗ്രീന്‍ കോറിഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഫണ്ട് ലഭിക്കും. നാലുവര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദരതീരം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. കേരളത്തിലെ 57 നിയമസഭാ മണ്ഡലങ്ങള്‍ തീരദേശമേഖലയിലാണ്.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending