Culture
രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള ബി.ജെ.പിയാണ് മുസ്ലിംലീഗിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് കെ.എം ഷാജി

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാര്‍ട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരന്‍ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവര്‍ കൊണ്ടു പോകുന്നതിന്റെ പ്രശനമാണത്.നേരത്തെ ഒരു നടന്‍ ഫീല്‍ഡില്‍ നിന്ന് നേരിട്ട് വന്ന് എം പി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്‌ളൈറ്റെടുത്ത് ഐ എസ്സ് സെന്റില്‍ വന്ന് മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചില്‍ വാരാന്‍ തുഷാര്‍ വെള്ളാപ്പള്ളി മുമ്പില്‍ നില്‍ക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാര്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീര്‍ക്കുകയാണ്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശക്കൂറിന് വിലയിടാന്‍ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോഴാണ് സത്യത്തില്‍ ചിരി വരുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ സമരങ്ങളെയും ദേശീയ നേതാക്കളെയും പലതവണ ഒറ്റിയ പാരമ്പര്യമാണ് നിങ്ങള്‍ക്കുള്ളത്. ആറു തവണയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിന് നേരെ 1934 മുതല്‍ വധ ശ്രമം നടന്നത്. എല്ലാം നിങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ. അഹിംസയുടെ മന്ത്രമുയര്‍ത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെയെന്ന ഭീകരന്‍ വെടിയുതിര്‍ത്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കേരളത്തില്‍ പോലും മധുര വിതരണം നടത്തിയാണ് നിങ്ങളുടെ കൂട്ടര്‍ അതാഘോഷിച്ചത് എന്ന് മലയാളത്തിന്റെ മഹാ കവി ഒ. എന്‍. വി പോലും എഴുതിയത് മറക്കേണ്ട.
സ്വാതന്ത്ര്യം നേടിയ ശേഷം ഈ മഹത്തായ രാജ്യത്തിന് ഒരു ഭരണ ഘടന വേണമായിരുന്നു. ആ ചരിത്ര ദൗത്യത്തില്‍ പങ്കു വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് . ഡോക്റ്റര്‍ അംബേദ്കറെ ഭരണഘടനയുടെ നിര്‍മ്മാണ സഭയിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിന്റെ പരിശ്രമം ഒന്ന് മാത്രമാണ്. പോരാ, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ ഘടനയുടെ കരട് തയ്യാറാക്കിയപ്പോള്‍ അതിന്റെ താഴെ ഒപ്പ് വെച്ച രണ്ടു പേര്‍ മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു. നിങ്ങളുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഈ സമയമത്രയും ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാകയെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നു. പാര്‌ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും പ്രാതിനിധ്യം വഹിച്ചു കൊണ്ട് ജനാധിപത്യത്തെ പരിപോഷിപ്പിച്ചു വരുന്നു. ഈ രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലെ മത മൈത്രിക്ക് ഭംഗം വരുത്തുന്ന ഒരൊറ്റ പ്രസ്താവന പോലും ലീഗിനെതിരെ നിങ്ങള്‍ക്ക് ചൂണ്ടി കാണിക്കാന്‍ കഴിയില്ല.
മറുവശത്ത് നിങ്ങള്‍ ചെയ്ത് പോരുന്നതോ. ഈ ജനങ്ങളുടെ മത മൈത്രിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രസ്താവന പോലും നിങ്ങളുടേതായി ചരിത്രത്തില്‍ എവിടെയും ഇല്ലെന്ന് മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന എമ്പാടും പ്രസ്താവനകള്‍ ദിനേന പുറപ്പെടുവിക്കുന്നു. ഇന്ത്യയില്‍ നടന്ന നൂറു കണക്കിന് കലാപങ്ങളുടെയെല്ലാം ഒരു വശത്ത് നിങ്ങളായിരുന്നു. ആഹാരത്തില്‍ പോലും കയ്യിട്ട് വാരി മനുഷ്യനെ കൊല്ലുന്നു. ഇന്ത്യയുടെ ഭരണഘടന എന്താണോ പറയുന്നത്, അതിന്റെയൊക്കെ മറുവശത്ത് നിങ്ങളെ കാണാം.
എന്നിട്ട്, ഈ ചോരച്ചാലുകളുടെ മുഴുവന്‍ പാപക്കറയില്‍ ചവിട്ടി നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിച്ച് പോരുന്ന മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുമ്പോള്‍ മുഴുവന്‍ വിരലുകളും നിങ്ങളുടെ നേരെയാണ് എന്നോര്‍ക്കുക. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ഇത് ചോദിക്കുവാനുള്ള എന്ത് ധാര്‍മ്മികതയാണുള്ളത്. നൂറു കോടി ഇന്ത്യക്കാരെ പ്രതിനിധികരിച്ചു കൊണ്ട് ഐക്യ രാഷ്ട്ര സഭയിലും വിദേശ രാജ്യങ്ങളിലും ഈ രാജ്യത്തിന്റെ ശബ്ദം മുഴക്കാന്‍ നിയുക്തനായ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് നിങ്ങളുടെ കാലത്ത് പോലും ആ ദൗത്യം നിറവേറ്റി പോന്നിട്ടുണ്ട്. ആ ചരിത്രമൊക്കെ ഓര്‍മ്മപ്പെടുത്തി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും മുസ്ലിം ലീഗിനില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷിയുടെ വിമര്‍ശനമേറ്റു വാങ്ങുകയെന്നാല്‍ അതില്‍ പരം ബഹുമതി ലീഗെന്ന പാര്‍ട്ടിക്ക് വേറെയെന്ത് ലഭിക്കാനാണ്.
കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തില്‍ മൃദുവായി പറഞ്ഞിരുന്ന വര്‍ഗ്ഗീയത രൂക്ഷമാക്കിയത് കൊടും വിഷം ചീറ്റുന്ന ഉത്തരേന്ത്യന്‍ നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ്. അങ്ങനെങ്കിലും ഭാവിയില്‍ എന്നെങ്കിലും വല്ലതും തടയുമെന്ന ചിന്തയാണ്. ഇക്കാലമത്രയും വെയില്‍ കൊണ്ടിട്ട്, ബൈപ്പാസ് ചെയ്ത് കേറുന്നവരെ പോലെ സീറ്റ് കിട്ടുന്നില്ല എന്നത് ചില്ലറ കാര്യമല്ലല്ലോ
വാളയാര്‍ ചെക്ക് പോസ്റ്റിന് അപ്പുറത്ത് ലീഗിന്റെ സഖ്യത്തില്‍ വോട്ട് ചോദിക്കുന്ന ബൃന്ദ കാരാട്ടിനോടും എസ് ആര്‍ പി പിള്ള തിരുമേനിയോടും കൂടിയാണ് ഈ പറയുന്നത്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്; ഒളിച്ചിരുന്നത് കണ്ണൂര് നഗരത്തിലെ വീട്ടിലെ കിണറ്റില്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്ശനവുമായി മല്ലികാര്ജുന് ഖാര്ഗെ
-
kerala3 days ago
ഗോവിന്ദച്ചാമി 14 ദിവസം റിമാന്ഡില്; ഇന്ന് കണ്ണൂര് സെന്ട്രല് ജയിലില്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി