വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കെഎം ഷാജി എം എല്‍ എ ഡല്‍ഹിയില്‍ പ്രതികരിച്ചു. എം എല്‍ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കേരളാ ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി ഇന്ന് സ്‌റ്റേ ചെയ്തു. ഇതോടെ ഷാജിക്ക് നിയമസഭാ സ്‌മ്മേളനങ്ങലില്‍ പങ്കെടുക്കാം.

അതേസമയം നിയമ സഭാ സെക്രട്ടറിയാണോ തന്നെ എം എല്‍ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കേണ്ടത്. വൃത്തിക്കെട്ട രാഷ്ട്രീയമാണ് അദ്ദേഹം കളിച്ചത്. ഈ ഉത്തരവുപ്രകാരം താന്‍ വീണ്ടും സത്യപ്രതിജ്ഞാ ചെയ്താണോ സഭയില്‍ പ്രവേശിക്കേണ്ടതെന്ന് ഷാജി ചോദിച്ചു. സ്പീക്കറും ധൃതിപിടിച്ച പ്രതികരണത്തിലൂടെ ഇടതുപക്ഷത്തിന്റെ മോശം രാഷ്ട്രീയത്തിന് കൂട്ട് നിന്നു.

ഈ നോട്ടീസിനു പിന്നില്‍ ആരാണെന്ന് പൊതുജനങ്ങളറിയണം. സമുദായ സ്പര്‍ദ്ദ വളര്‍ത്തുന്ന ഈ നോട്ടീസ് അച്ചടിച്ചതും വിതരണം ചെയ്തതും ആരാണെന്ന് തെളിയണം. അതിന് കൂട്ട് ഉദ്യോഗസ്ഥരെ വെളിച്ചത്തു കൊണ്ടുവരണം. അതു തളിയിക്കാനായി ഏതറ്റം വരെയും പോകും. നികേഷ് കേസ് അവസാനിപ്പിച്ചിടത്ത് ഞങ്ങള്‍ ഇനി പോരാട്ടം തുടങ്ങുകയാണ്. അതുകൊണ്ട് കേസ് തള്ളിപ്പോയാലും മുഖംമൂടിയണിഞ്ഞ തമ്പ്രാക്കന്മാരെ വെളിച്ചത്തിലേക്ക് കൊണ്ടു വന്നേ ഞങ്ങള്‍ പിന്മാറൂ. ഇത്തരം നിചമായ കളികള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഷാജി പറഞ്ഞു.

നാളെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും വിധി സ്റ്റേ ചെയ്തതിനേക്കാള്‍ തന്റെ സന്തോഷം വസ്തുതകള്‍ പുറത്തു വരാനുള്ള സാഹചര്യം സുപ്രിം കോടതിയിലൂടെ ഒരുങ്ങുന്നതിലാണെന്ന് കെ എം ഷാജി എം എല്‍ എ പറഞ്ഞു.