News
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും അദ്ദേഹം ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
‘ആയത്തുല്ല അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.’- ട്രംപ് വ്യക്തമാക്കി.
തെഹ്റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം യുഎസ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
News
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് നടന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് നടന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപത്തുണഅടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ താത്ക്കാലിക ടെന്റില്‍ ആക്രമണമുണ്ടാകുകയും അഞ്ചുപേരും തത്ക്ഷണം കൊല്ലപ്പെടുകയുമായിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കരുതിക്കൂട്ടി ആക്രമണമുണ്ടാകുകയായിരുന്നുവെന്നും അല്‍ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. അനസ് അല്‍ ഷെരീഫിനെതിരെ ആക്രമണം നടന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇസ്രഈല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അംഗീകൃത സ്റ്റാഫുകള്‍ തന്നെയാണ് ഗസ്സ മുനമ്പില്‍ അവര്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മൊവാദ് അറിയിച്ചു.
News
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും

സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കുമെന്നും പാകിസ്താന് ആണവായുധമുള്ള രാജ്യമാണെന്നും അസിം മുനീര്‍ പറഞ്ഞു.
അമേരിക്കയിലെ പാക് ബിസിനസുകാര്‍ ഒരുക്കിയ പരിപാടിയിലാണ് അസിം മുനീറിന്റെ ഭീഷണി. പാകിസ്താന് ആണവായുധമുള്ള രാജ്യമാണ്, ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും- അസിം മുനീര്‍ പറഞ്ഞു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു