News

ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്

By webdesk18

June 18, 2025

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും അദ്ദേഹം ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

‘ആയത്തുല്ല അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.’- ട്രംപ് വ്യക്തമാക്കി.

തെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം യുഎസ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.