X

ഐഎസ്എൽ മത്സര ദിവസം കൊച്ചി മെട്രോയ്ക്ക് നേട്ടം; എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം കാണാനെത്താന്‍ ഫുട്‌ബോള്‍ ആരാധകര്‍ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. ഇളവുകളടക്കം പ്രയോജനപ്പെടുത്തി രാത്രി 8 മണി വരെ 1,12,482 പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വ്വീസ് ഒരുക്കിയരുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30ന് ആയിരിക്കും.

രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സര ശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സൌകര്യമൊരുക്കിയിരുന്നു. മെട്രോയില്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനും സൌകര്യമുണ്ട്.കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.

തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആന്‍ഡ് പാര്‍ക്ക് സൌകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂര്‍, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. അന്‍പത് കാറുകളും 10 ബസ്സുകളും ഒരോ സമയം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയില്‍ പാര്‍ക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാര്‍ഗ്ഗം വരുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് എസ് എന്‍ ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം

webdesk13: