Connect with us

Football

ഐഎസ്എൽ മത്സര ദിവസം കൊച്ചി മെട്രോയ്ക്ക് നേട്ടം; എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482

രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം കാണാനെത്താന്‍ ഫുട്‌ബോള്‍ ആരാധകര്‍ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. ഇളവുകളടക്കം പ്രയോജനപ്പെടുത്തി രാത്രി 8 മണി വരെ 1,12,482 പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വ്വീസ് ഒരുക്കിയരുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30ന് ആയിരിക്കും.

രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സര ശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സൌകര്യമൊരുക്കിയിരുന്നു. മെട്രോയില്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനും സൌകര്യമുണ്ട്.കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.

തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആന്‍ഡ് പാര്‍ക്ക് സൌകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂര്‍, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. അന്‍പത് കാറുകളും 10 ബസ്സുകളും ഒരോ സമയം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയില്‍ പാര്‍ക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാര്‍ഗ്ഗം വരുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് എസ് എന്‍ ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു

ഫുട്‌ബോളിലെ മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ.

Published

on

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഡെന്നിസ് ലോ (84) അന്തരിച്ചു.ഫുട്‌ബോളിലെ മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ. കുടുംബമാണ് മരണവിവരം അറിയിച്ചത്.

ബോബി ചാള്‍ട്ടണ്‍, ജോര്‍ജ് ബെസ്റ്റ് എന്നിവര്‍ക്കൊപ്പം അറുപതുകളുടെ മധ്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ അഭിവാജ്യഘടകമായിരുന്നു. മ്യൂണിക്ക് വിമാനദുരന്തില്‍ തകര്‍ന്നുപോയ ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പില്‍ കോച്ച് മാറ്റ് ബസ്ബിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ചാള്‍ട്ടണും ബെസ്റ്റിനുമൊപ്പം നിര്‍ണായക പങ്കാണ് ലോ വഹിച്ചത്. ബെസ്റ്റ് 2005ലും ചാള്‍ട്ടണ്‍ 2023ലും വിടപറഞ്ഞു. ഇതോടെ യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിന് പൂര്‍ണമായി തിരശീലവീണു. യുണൈറ്റഡ് 1965ലും 67ലും പ്രീമിയര്‍ ലീഗ് കിരീടവും 68ല്‍ യൂറോപ്പ്യന്‍ കപ്പിലും കിരീടം നേടുന്നതിലും കാരണക്കാരനായി, ലോമാന്‍ എന്ന വിളിപ്പേരുള്ള ഡെന്നിസ് ലോ. യുണൈറ്റഡിനുവേണ്ടി 309 മത്സരങ്ങളില്‍ നിന്ന് 171 ഗോളുകള്‍ നേടിയിട്ടുണ്ട്. അറുപത്തിനാലിലാണ് ബാലണ്‍ദ്യോര്‍ ലഭിച്ചത്.

മത്സ്യത്തൊഴിലാളിയായ ജോര്‍ജ് ലോയുടെ ഏഴ് മക്കളില്‍ ഇളയവനായി ജനിച്ച ഡെന്നിസിന്റെ ബാല്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. കാഴ്ചക്കുറവ് ചെറിയ പ്രായത്തില്‍ തന്നെ അലട്ടിയിരുന്നു. 12 വയസ് വരെ ബൂട്ടിടാതെയാണ് കളിച്ചിരുന്നത്. പന്നീട് കടംവാങ്ങിയ ബൂട്ടുകളുമായിട്ടായിരുന്നു കളി. പിറന്നാള്‍ സമ്മാനമായിട്ടായിരുന്നു ഉപയോഗിച്ചു പഴകിയ ആ ബൂട്ടുകള്‍ കിട്ടിയത്.

സ്‌കോട്ട്ലന്‍ഡ് സൃഷ്ടിച്ച ഏറ്റവും മികച്ച താരമായിട്ടും ഒരിക്കല്‍പ്പോലും ഒരു സ്‌കോട്ടിഷ് ക്ലബിനുവേണ്ടി ലോക ബൂട്ടണിഞ്ഞിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഇംഗ്ലീഷ് ക്ലബായ ഹഡേഴ്സ്ഫീല്‍ഡ് ടൗണ്‍ ടീമിനുവേണ്ടിയാണ് കളിച്ചുതുടങ്ങിയത്. 60ല്‍ അന്നത്തെ റെക്കോഡ് തുകയായ 55000 പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. പിന്നീട് ഒരു വര്‍ഷം ഇറ്റാലിയന്‍ ക്ലബായ ടൊറിനോയില്‍ കളിച്ച ലോ ഇറ്റലിയിലെ ജീവിതത്തില്‍ മനസ് മടുത്ത് 62ലാണ് യുണൈറ്റഡിലെത്തി. അതും റെക്കോര്‍ഡ് തുകയ്ക്ക്. അത് യുണൈറ്റഡിന്റെ ഒരു പുതിയ യുഗത്തിന്റെ കൂടി തുടക്കമായി. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തലയെടുപ്പോടെ തന്നെ നിന്നു ലോ. 73ലാണ് പിന്നീട് യുണൈറ്റഡ് വിട്ട് ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തിരിച്ചെത്തിയത്.

സ്‌കോട്ട്ലന്‍ഡ് ദേശീയ ടീമിനുവേണ്ടി 55 കളികളില്‍ നിന്ന് 9 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധേയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയ വിജയഗോള്‍. 1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇത്. 1974ലെ ലോകകപ്പിലും കളിച്ചു. മുപ്പത്തിനാലാം വയസ്സില്‍ സയറിനെതിരേയായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും അവസാന ഇലവനില്‍ ഇടം നേടാനായില്ല. ഏറെ വൈകാതെ കളിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

Continue Reading

Football

ഹാളണ്ടിന്റെ കരാര്‍ നീട്ടി സിറ്റി; 2034 വരെ ഇത്തിഹാദില്‍ താരം പന്തു തട്ടും

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിറ്റിയുടെ
അവിഭാജ്യ ഘടകമായി മാറാന്‍ താരത്തിനായി.

Published

on

ഗോളടി യന്ത്രം എര്‍ലിങ് ഹാളണ്ടുമായുള്ള കരാര്‍ പത്ത് വര്‍ഷത്തേക്ക് കൂടെ നീട്ടി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി. താരം 2034 വരെ സിറ്റിയില്‍ തുടരും. 2027 ജൂണില്‍ താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് നീണ്ട കാലത്തേക്ക് കരാര്‍ നീട്ടുന്നതായി ക്ലബ്ബ് പ്രഖ്യാപിച്ചത്.

2022- ലാണ് ജര്‍മന്‍ ക്ലബ്ബായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഹാളണ്ട് ഇത്തിഹാദില്‍ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിറ്റിയുടെ
അവിഭാജ്യ ഘടകമായി മാറാന്‍ താരത്തിനായി. 126 മത്സരങ്ങളില്‍ സിറ്റിയുടെ നീലക്കുപ്പായമണിഞ്ഞ 24 കാരന്‍ 111 തവണ വലകുലുക്കി. അരങ്ങേറ്റ സീസണില്‍ തന്നെ ട്രെബിള്‍ കിരീട നേട്ടം സിറ്റിക്ക് സമ്മാനിക്കാന്‍ ഹാളണ്ടിനായി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഹാളണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ഹാളണ്ടിനെ തേടിയെത്തിയിരുന്നു. കുറേക്കാലം കൂടി സിറ്റിയുടെ നീലക്കുപ്പായം അണിയാനാവുന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഹാളണ്ട് പറഞ്ഞു.

Continue Reading

Football

കോപ്പ ഡെല്‍ റേ: അഞ്ചടിച്ച് ഫ്‌ലിക്കിന്റെ ബാഴ്‌സ,ക്വാര്‍ട്ടറില്‍

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്‍മാര്‍ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.

Published

on

റിയല്‍ ബെറ്റീസിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍. മിന്നും ഫോമിലുള്ള കൗമാര താരം ലമീന്‍ യമാല്‍ ഗോളും അസിറ്റുമായി തിളങ്ങി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്‍മാര്‍ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.

യുവതാരം ഗാവിയാണ് ആദ്യ ഗോള്‍ നേടിയത്. 27ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ജുല്‍സ് കുന്‍ഡെ ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ലമീന്‍ യമാലിന്റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ച് താരം ലക്ഷ്യംകണ്ടത്.

രണ്ടാം പകുതിയില്‍ ബാഴ്‌സ ആക്രമണം തുടര്‍ന്നു. 58ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ മൂന്നാം ഗോളും കണ്ടെത്തി. 67ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 75ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ നേടിയതോടെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ മുന്നിലെത്തി.

84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിറ്റര്‍ റോക്ക് റയല്‍ ബെറ്റിസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍മാഡ്രിഡിനെ അനായാസം തോല്‍പ്പിച്ച് ബാഴ്‌സ കിരീടംചൂടിയിരുന്നു.

Continue Reading

Trending