Connect with us

More

ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് സി.പി.ഐയോട് കോടിയേരി, അതേ അഭിപ്രായമാണ് തന്റേതുമെന്ന്‌ കാനം

Published

on

കണ്ണൂര്‍: ഭരണപരമായ കാര്യങ്ങളെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് സി.പി.ഐയോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് പറയണം. ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യം മുന്നണി നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം നല്‍കരുതെന്ന നിലപാടാണ് തന്റേതെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്നതിന് ഇടതു പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണം. സര്‍ക്കാറിന്റെ നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തി നേതാക്കള്‍ തന്നെ പ്രതിപക്ഷത്തിന് ആയുധമുണ്ടാക്കി കൊടുക്കരുതെന്നുംകോടിയേരി
പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മയോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം. മുന്നണി തകര്‍ച്ചക്കു കാരണമാകുന്ന കുത്തിതിരിപ്പുകളെ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് നടപടിയെ കോടിയേരി വീണ്ടും ന്യായീകരിച്ചു. ഡി.ജി.പി ഓഫീസിനു മുന്നില്‍ മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. സി.പി.ഐക്ക് എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കില്‍ അത് നേരിട്ട് ചര്‍ച്ച ചെയ്ത് പരിഹാരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോടിയേരിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ താനുയര്‍ത്തിയ ആരോപണങ്ങളോടുള്ള കോടിയേരിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്ന് തന്നെയണ് തന്റേയും നിലപാട്. അത് സര്‍ക്കാറും ശ്രദ്ധിക്കണം.

അതോടൊപ്പം ജിഷ്ണുവിന്റെ അമ്മയുടെ സമരത്തില്‍ സര്‍ക്കാറിന്റെ നിലപാടിനോടുള്ള വിയോജിപ്പില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് കാനത്തിന്റെ നിലപാട്.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending