രാജ്യത്തെ ഒട്ടേറെ യുവാക്കളുടെ റോള്‍മോഡലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അടിമുടി സ്‌റ്റൈലിഷായ ‘കോഹ്ലി സ്‌റ്റൈല്‍’ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ട്രെന്റ് സെറ്ററുമാണ്.

ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ ഒരു കോഹ്ലി ആരാധകന്‍ ഒറിജിനല്‍ കോഹ്ലിയെ ഞെട്ടിക്കുക തന്നെ ചെയ്തു. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ് ക്യാമറക്കണ്ണുകളില്‍ പെട്ടതോടെ ആരാധകര്‍ക്കിടയില്‍ താരമായി മാറി.

ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം. ക്രീസില്‍ രഹാനെയും രോഹിത് ശര്‍മ്മയും. പെട്ടെന്ന് കാണികള്‍ക്കിടയില്‍ ‘കോഹ്ലി’ ഇരിക്കുന്ന രംഗം സ്‌റ്റേഡിയത്തിലെ ടിവി ക്യാമറയില്‍. കാണികള്‍ക്കിടയില്‍ കോഹ്ലിക്കെന്ത് കാര്യമെന്ന് എല്ലാവരും കരുതുന്നതിനിടെ യഥാര്‍ത്ഥ കോഹ്ലിയും ക്യാമറയിലെത്തി. അപരനെ കണ്ടപ്പോഴുള്ള കോഹ്ലിയുടെ മുഖഭാവവും ഹിറ്റായി

.