അഹമ്മദാബാദ്: രണ്ടു താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ട കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചു. പുതിയ പുതിയ തീയതി പിന്നീട് അറിയിക്കും.
കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.