Connect with us

kerala

കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്

ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി.

Published

on

പി.കെ മുഹമ്മദലി

മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തുനൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ ഷാഫിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സാധരണക്കാരിൽ സാധരണക്കാരനായ ഷാഫിയുടെ പാട്ടുകൾ ഒരോ മനുഷ്യന്റെയും ജീവിതോർമ്മകൾ തുടിക്കുന്നതാണ്. പട്ടിണിയും അധ്വാനവും കഷ്ട്ടതയും മതേതരത്വവും മനുഷ്യത്വവും ഷാഫിയുടെ പാട്ടുകളിൽ വിളിച്ചോതും. പാട്ടുകൾ കേൾക്കാത്തവരും ഏറ്റു പാടാത്തവരും വിരളമാണ്. പ്രത്യാകിച്ച് യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും തരംഗമാണ് ഷാഫിയുടെ എല്ലാം പാട്ടുകളും.ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപെടലുകളെയെല്ലാം പൊരുതിയാണ് ഷാഫി തന്റെ കഴിവിനെ നിലനിർത്തിയത്.

സാധരണക്കാരായ മനുഷ്യരും തൊഴിലാളികളുമാണ് ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയത്. കാസറ്റിന്റെ കാലഘട്ടത്തിൽ മിക്ക ചായപിടികകളിലും വാഹനങ്ങളിലും കല്യാണവീടുകളിലും ഷാഫിയുടെ പാട്ടുകൾ തരംഗമായിരുന്നു. ചെറുപ്രായത്തിലെ കഷ്ട്ടപാടും വിശപ്പും മറന്ന് സമാധാന ജീവിതം ആഗ്രഹിച്ചാണ് ഷാഫി സംഗീതലോകത്ത് എത്താനുള്ള കാരണം. ആ കാലഘട്ടത്തിൽ ഷാഫി എഴുതിയ പാട്ടുകളാണ് വർഷങ്ങൾക്ക് ശേഷം ഈണംനൽകി ജനമനസ്സുകളിൽ എത്തിച്ചത്.

രാവും പകലും ഉപ്പയുടെ കഷ്ട്ടപാട് കണ്ടാണ് ഷാഫി വളർന്നത്.ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങൾ ഷാഫിയുടെ ജീവിതത്തിലുണ്ട്. ഒരു നേരത്തെ കഞ്ഞിക്കും റവക്കും വേണ്ടിയായിരുന്നു അന്ന് സ്കൂളിൽ പോകാറ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.സ്കൂൾ സമയം കഴിഞ്ഞാൽ സമീപത്തെ കടകളിൽ പോയി നിൽക്കും.ലീവുള്ള ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ നടത്തും.

പഠിക്കാൻ പിന്നോക്കമായ ഷാഫി പത്താംക്ലാസ് തോറ്റതോടെ പഠനം നിർത്തി.പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലിൽ സപ്ലൈറായി പോകാൻ തുടങ്ങി.അവിടെ കുറച്ച് കാലം നിന്നു കേരളത്തിന്റെ വിവിധയിടങ്ങളിലായി ഹോട്ടലുകളിലും നാടൻ പണികളെല്ലാം ഒരോന്നായി ചെയ്തു. കൂറേകാലം ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കി .പിന്നെ രണ്ട് വർഷത്തോളം ഗൾഫിൽ നിന്നു.

പ്രവാസ ജീവിതത്തിലും എല്ലാം ജോലികൾക്കിടയിലും ജീവിതം കരപിടിപ്പിക്കാനുള്ള കഷ്ട്ടപാടിലും പാട്ടിനെ വിടാതെ തന്റെ ജീവിതത്തിനോടൊപ്പം കൂട്ടി പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം മനസ്സിൽ കാത്ത്സൂക്ഷിച്ച് ഉയരങ്ങൾ കീഴടക്കിയ കലാകാരനാണ് കൊല്ലം ഷാഫി.മദ്രസയിൽ നിന്ന് നബിദിനത്തിനും കയ്യെഴുത്തിനും സാഹിത്യസമാജങ്ങൾക്കും പ്രദേശത്തെ കല്യാണ വീടുകളിലെല്ലാം പാട്ട് പാടിയാണ് കലാ പാരമ്പര്യം ഒന്നുമില്ലാത്ത ജീവിത സാഹചര്യത്തിൽ നിന്ന് ഷാഫി വലിയ പ്രോഗ്രാമുകളിലേക്കും വേദികളിലേക്കും എത്തിച്ചേരുന്നത്.

ആദ്യമായി മദ്രസയിലെ നബിദിന പരിപാടിക്ക് ഉമ്മ എഴുതി തന്ന പാട്ടിന് ഈണം നൽകി പാടിയത് ഷാഫിയുടെ ഓർമ്മകളിൽ ഇന്നും ജ്ജ്വലിച്ച് നിൽക്കുന്നുണ്ട്. ഉമ്മയും,നാടും,സുഹൃത്തുക്കളുമെല്ലാമാണ് ഷാഫിയുടെ വലിയ പ്രചോദനം. ചെറുപ്രായത്തിലെ തനിക്ക് പാടാനുള്ള കഴിവ് ദൈവം സമ്മാനിച്ചിട്ടുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് നീക്കിയത് കൊണ്ട് സംഗീതം ഉപജീവനമാർഗമായി ഷാഫിയിലേക്ക് കടന്ന് വന്നു.

ആൽബങ്ങളുടെ തുടക്ക കാലഘട്ടത്തിൽ ഹിറ്റായ ഷാഫി സ്റ്റേജ് പ്രോഗ്രാമിൽ എത്തുന്നത് മിമിക്രി അവതരണത്തിലൂടെയാണ് മിമിക്രി രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങളാണ് പാട്ടിന്റെ സങ്കേതത്തിൽ എത്താൻ കൂടുതൽ ഊർജ്ജമായത്. കലാ രംഗത്ത് ഇരുപത്തിയാറ് വർഷം പിന്നിടുമ്പോൾ ആയിരത്തിലധികം പാട്ടുകൾ സ്വന്തമായി രചന നടത്തി ആസ്വാദകരിൽ എത്തിച്ച് ജനപ്രിതി നേടി. പാടുന്നതോടൊപ്പം അഭിനയത്തിലും പ്രേക്ഷകരുടെ ഇഷ്ടമായി മാറി.

എല്ലാവർക്കും ആസ്വാദിക്കാൻ പറ്റിയ ഒരോ വരികളും സാധരണക്കാരായ മനുഷ്യർക്ക് ഏറ്റു പാടാൻ പറ്റിയ പാട്ടുകളാണ് ഷാഫി ഇതുവരെ ഒരുക്കിയിട്ടുള്ളത്. പുതിയ ന്യൂജൻ കാലത്ത് പുറത്തിറങ്ങുന്ന പാട്ടുകൾ അർത്ഥമില്ലാതെ ട്രെൻഡ് സൃഷ്ടിച്ച് മാഞ്ഞ്പോവുമ്പോൾ വരും തലമുറക്ക്കൂടി കേട്ട് ആസ്വാദിക്കാനുള്ള പാട്ടുകളാണ് ഷാഫിയുടേത്. പണ്ട് കാലങ്ങളിൽ വോക്ക് മാനിൽ റെക്കോർഡ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഫോണിലും വീട്ടിലും എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഫി ഹൃദയം കൊണ്ട് പാടിയ ആയിരത്തോളം പാട്ടുകൾ ഇന്ന് യൂട്യൂബിൽ ഹിറ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീൽസുകളിലും കൂടുതലായി ഷാഫിയുടെ പാട്ടുകളാണ്. വളപ്പിൽ മുഹമ്മദാണ് പിതാവ്.സുഹറ ഉമ്മയാണ്.ഭാര്യ റജുല,ശഹബാസ്,ആയിശ നൂറ,ഖദീജ സിയ മക്കളാണ്

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending