കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പായിക്കട റോഡിലെ പത്ത് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 5.15ഓടെയാണ് തീ ഉയര്‍ന്നത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ ആറു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പായിക്കട റോഡിലെ ഓടിട്ട കെട്ടിടങ്ങളാണ് കത്തി നശിച്ചതിലേറെയും. ടെക്‌സ്‌റ്റൈല്‍സിന് തീപിടിച്ചതാണ് തീ വ്യാപിക്കാന്‍ കാരണമായത്.