Connect with us

More

കൂടത്തായിയില്‍ ദുരൂഹതയേറുന്നു; ജോളിയും ബന്ധുവും അറസ്റ്റില്‍; രണ്ടാം ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തില്ല

Published

on

താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്‍. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്.

റോയി തോമസ് മരണപ്പെട്ടപ്പോള്‍ ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.

അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്‍ സംശയം ഉയര്‍ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യൂ മഞ്ചാടിയില്‍ എന്ന 68 കാരനാണ് മരണങ്ങളില്‍ ആദ്യ സംശയമുയര്‍ത്തിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. എന്നാല്‍ സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു.

ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. മരണം നടന്ന ദിവസം മാത്യു വീട്ടില്‍ തനിച്ചയിരുന്നു. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.

ഒടുവില്‍ മരണപ്പെട്ട ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ സ്വത്തു തര്‍ക്ക പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് തുടര്‍ മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്.

ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.

ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു.

മരിച്ച സംഭവത്തിൽ ജോളിയേയും സയനൈഡ് നല്‍കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്‌. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending