Connect with us

FOREIGN

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു

Published

on

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. സംഘടന കുവൈറ്റിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും സംഘടനയുടെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്കും ഭാവിയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഏഴു വർഷങ്ങളായി സംഘടന കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ.ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ശ്രീ. മുഹമ്മദ് അലി, രക്ഷാധികാരി ശ്രീ.ജിയോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.സി.എസ്. ബത്തർ,പ്രോഗ്രാം കൺവീനർ ശ്രീ.ഡോജി മാത്യു, വനിതാ ചെയർപേയ്സൺ ശ്രീമതി. സിനി നിജിൻ, ബാലവേദി ചെയർപേഴ്സൺ കുമാരി.നക്ഷത്ര ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ BEC എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ.മാത്യു വർഗീസ്, ബിസിനസ് ഹെഡ് ശ്രീ.രാംദാസ് നായർ,എന്നിവരുടെ സാന്നിധ്യം വളരെ ശ്രദ്ധ നേടി.കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ശ്രീ.അനൂപ്‌ സോമൻ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിക്കുകയും ചെയ്തു. സുവനീയർ കൺവീനർ ശ്രീ.ജിത്തു തോമസ് സുവനീയരിന്റെ ആദ്യ കോപ്പി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പൊതുസമ്മേളനത്തിൽ വച്ച് വിശിഷ്ട വ്യക്തികൾക്കും, സംഘടനയുടെ മികച്ച പ്രവർത്തകർക്ക് മൊമെന്റോ നൽകുകയും ട്രഷറർ ശ്രീ.സുമേഷ് ടി സുരേഷ് എല്ലാവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു. ഇതേതുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ, അരുൺ ഗോപൻ , പ്രശസ്ത കീ ബോർഡിസ്റ് ഗൗതം വിൻസെന്റ് , വയലിനിസ്റ്റ് ഷിമോൺ ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ലൈവ് ഷോ, സിനിമ കോമഡി താരം സംക്രാന്തി നസീർ അവതരിപ്പിച്ച കോമഡിഷോ, അവതാരകയായി സിന്ധു സുരേന്ദ്രനും കുവൈത്തിലെ അറിയപ്പെടുന്ന ഡാൻസ് സ്കൂളായ ഡി കെ ഡാൻസിന്റെയും , നൂരുപധ്വനി ഡാൻസ് സ്കൂൾ എന്നിവരുടെ നൃത്താവിഷ്കാരം, മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച ഡാൻസ് എന്നിവ ഈ പരിപാടിക്ക് മാറ്റ് കൂട്ടി അഡ്വെർടൈസ്‌മെന്റ് കൺവീനർ അരുൺ രവി, വൈസ് പ്രസിഡന്റ്മാരായ രതീഷ് കുമ്പളത്ത് , സുബിൻ ജോർജ് , ജോയിന്റ് സെക്രട്ടറിമാരായ നിജിൻ ബേബി,വിജോ കെവി ,ജോ.ട്രഷറർ ജോസഫ് കെ.ജെ, ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോ. ചാരിറ്റി കോർഡിനേറ്റർ പ്രിയ ജാഗ്രത്, അഡ്വൈസറി ബോർഡ്‌ മെമ്പർമാരായ ശ്രീ ജിജോ കുര്യൻ,പ്രസാദ് നായർ,മീഡിയ കൺവീനർ ജിത്തു തോമസ് ,ജോ.വനിതാ ചെയർപേഴ്സൺ ബീന വർഗീസ്,‌ മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ് ,ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട് , പ്രജിത്ത് പ്രസാദ് , റോബിൻ ലൂയിസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജോജോ ജോർജ് ,ഷൈജു എബ്രഹാം, ഷൈൻ ജോർജ്, പ്രദീപ് കുമാർ,ആയിഷ ഗോപിനാഥ്, രജിത വിനോദ് ,ശ്രീകാന്ത് സോമൻ, സിജോ കുര്യൻ,സിബി പീറ്റർ, അക്ഷയ് രാജ്, ദീപു ഗോപാലകൃഷ്ണൻ,ബിനിൽ എബ്രഹാം,ബിജു കെ ജോൺ , ബിജു കാലായിൽ,വിപിൻ നായർ ,എന്നിവർ നേതൃത്വം നൽകി.

FOREIGN

പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു

Published

on

സലാല: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പാലക്കാട് കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ് ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റഹീമ .മക്കൾ: റംസീന, ഹസനത്ത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

FOREIGN

ലിബിയ പ്രളയം; മരണം 20,000 കടന്നേക്കും

6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

Published

on

ലിബിയയിൽ മെഡിറ്ററേനിയൻ പട്ടണമായ ഡെർണയിലെ മഹാപ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. 6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. 7,100 ലേറെ പേർക്ക് പരിക്കേറ്റു. ആയിരങ്ങളെ കാണാതായി.

കെട്ടിടങ്ങൾ തകർന്നും റോഡുകൾ ഉപയോഗശൂന്യമായും കിടക്കുന്ന നഗരത്തിൽ രക്ഷാപ്രവർത്തനം അതിദുഷ്‍കരമായി തുടരുകയാണ്. ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരംതൊട്ട ഞായറാഴ്ച രാത്രിയാണ് ഡെർണ നഗരത്തിനു പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർണ പുഴ കവിഞ്ഞ് ഇരച്ചെത്തിയ ജലം ആയിരങ്ങൾക്ക് മരണമൊരുക്കി.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഏറ്റവുമധികം ദുരിതമുണ്ടായ ഡെർനയിൽ മാത്രം ഇതുവരെ 5,300 മൃതദേഹങ്ങൾ കണ്ടെത്തിയതായും മരണം ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്നും ലിബിയയുടെ കിഴക്കൻ ഭരണകൂടം അറിയിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ കുടിവെള്ളമോ വൈദ്യുതിയോ പെട്രോളോ ഇല്ലാതെ നരകിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഖത്തർ, ഈജിപ്ത്, തുർക്കിയ, ഇറാൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ലിബിയക്ക് സഹായവുമായി എത്തിയിട്ടുണ്ട്.

Continue Reading

crime

ദുബൈയില്‍ വാണിജ്യമേഖലയില്‍ പരിശോധന: 132 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

Published

on

ദുബൈ: ദുബൈയില്‍ വാണിജ്യമേഖലയില്‍ നടത്തിയ പരിശോധനയില്‍ 132 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ഒമ്പതിനായിരത്തില്‍പരം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3880 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 95 പേര്‍ക്കാണ് പിഴ ചുമത്തിയത്.

വിപണിയില്‍ പൊതുജനങ്ങള്‍ക്ക് തികച്ചും ഫലപ്രദമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading

Trending