താമരശ്ശേരി: ദേശീയ പാതയില്‍ അടിവാരത്തിനും കൈതപ്പൊയിലിനുമിടയില്‍ എലിക്കാട് സ്വകാര്യ ബസ് ജീപ്പിലും കാറിലും ഇടിച്ച് മൂന്ന് കുട്ടികളടക്കം 6 പേര്‍ മരിച്ചു. കോഴിക്കോട് നിന്നും ബത്തേരിക്ക് പോവുന്ന രാജഹംസം സ്വകാര്യ ബസും എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ജീപ്പിന് പുറകില്‍ വന്ന കാറും മറ്റൊരു ബസും അപകടത്തില്‍ പെട്ടിട്ടുണ്ട്. ജീപ്പിലുള്ളവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

9132bcf4-7242-4acd-a328-c519f264592f

അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന് ജീപ്പ്
203a3e6a-68c2-4bf1-9626-06ba91beee23

image

ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം. മരിച്ചവരില്‍ ജിഷ, ഫാത്തിമ എന്നീ കുട്ടികളേയും, സുബൈദ, കൊടുവള്ളി സ്വദേശി മുഹമ്മദ് നിഷാന്‍ (8) ജീപ്പ് ഡ്രൈവര്‍ വടുവന്‍ചാല്‍ സ്വദേശി പ്രമോദിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഒരു വയസുള്ള വയസുള്ള കുഞ്ഞുമുണ്ടന്നും റിപ്പോര്‍ട്ട് ഉണ്ട്. മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നു വന്ന ജീപ്പിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഉടനെ ജീപ്പിന് പിന്നിലുണ്ടായിരുന്ന കാറും, അതിന് പിന്നിലുണ്ടായിരുന്ന മറ്റൊരു ബസും ഇടിയുടെ അഘാതത്തില്‍ അപടത്തില്‍ പെടുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിക്കുകായിരുന്നു.
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാര്‍ കിട്ടിയ വാഹനത്തില്‍ പരിക്കേറ്റ ഭൂരിപക്ഷപേരയും കോഴിക്കോട് മെഡി.കോളേജിലേക്ക് എത്തിച്ചു.

അപകടത്തില്‍ രണ്ട് ബസിലേയും ജീപ്പിലേയും കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Updating……