കോഴിക്കോട്; കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മനോനില തകര്‍ന്ന് ആത്മഹത്യ ചെയ്യാനായി കടലില്‍ എടുത്തുചാടിയ ആളെ രക്ഷിച്ച് യുവാവ്ക്വാറന്റെയ്‌നില്‍. കോഴിക്കോട് വെള്ളയില്‍ പുതിയകടവ് ബീച്ചില്‍ തിങ്കളാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം.പുതിയകടവ് സ്വദേശിയായ ബഷീറും ഭാര്യയും പനിയെ തുടര്‍ന്ന് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സ തേടിയതായിരുന്നു.കോവിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ തങ്ങാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ബഷീര്‍ ഹോസ്പിറ്റല്‍ നിന്ന് പുറത്തെത്തി ഓട്ടോ പിടിച്ച് വെള്ളയില്‍ പുതിയകടവ് ബീച്ചിലേക്കു പോയി.

ബഷീറിന്റെ മനോനില അറിയാവുന്ന സുഹൃത്ത് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുകയായിരുന്ന പുതിയകടവ് സ്വദേശി എന്‍പി ഫൈജാസ് ബഷീറിന്റെ വീടിന് മുന്നിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചത്. വീട്ടിലെത്തിയ ബഷീര്‍ വാച്ചും മറ്റും അഴിച്ച് വെച്ച് തൊട്ടടുത്ത് കടല്‍ത്തിരകളിലേക്ക് എടുത്തുചാടി. അരയോളം വെള്ളത്തിലെത്തിയ ബഷീറിനെ പിന്തുടര്‍ന്ന പൊക്കിയെടുത്ത് ഫൈജാസ് കരക്കെത്തിച്ചു.തുടര്‍ന്ന് ബഷീറിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ബഷീറിന്റെ ജീവന്‍ രക്ഷിച്ച ഫൈജാസ് ഇപ്പോള്‍ കോഴിക്കോട് പുതിയബസ്റ്റാന്റിനു സമീപത്തെ കെവൈ റസ്റ്റോറന്റില്‍ ക്വാറന്റെയ്‌നിലാണ്. പ്രദേശത്തെ ഗോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയമായിരുന്നു ഫൈജാസ്. ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ദുരന്ത മുഖത്തേക്ക് എടുത്തുചാടാന്‍ ഫൈജാസ് മുന്നോട്ടുവന്നത്. ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറുമാണ് ഫൈജാസ്. മുസ്‌ലിം യൂത്ത് ലീഗ് വെള്ളയില്‍ മേഖലാ പ്രസിഡണ്ടാണ്.