കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി യുഡിഎഫിലെ മുസ്‌ലിംലീഗ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ഇന്ന്. യോകത്തില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രകടനം സംബന്ധിച്ച വിലയിരുത്തലുണ്ടാവും.

രാവിലെ 10.30 ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് മുസ്‌ലിംലീഗ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യമടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.