തിരുവനന്തപുരം: നോട്ടിനുവേണ്ടി ക്യൂനില്‍ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചങ്ങലക്ക് കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് ചിന്തിക്കണം. ഫുട്‌ബോള്‍ മല്‍സരത്തിനുള്‍പ്പെടെ
ആളുകള്‍ ഒഴുകിയെത്തുന്നത് നോട്ടില്ലാത്തതുകൊണ്ടാണോയെന്നും കുമ്മനം ചോദിച്ചു. കേരളസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസം സമരത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

മുടങ്ങിയ റേഷന്‍ പുന:സ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ക്ക് തടയിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റ് നടയില്‍ ഏകദിന ഉപവാസ സമരം നടത്തുന്നത്.