ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹിയില്‍ നിന്ന് കുമ്മനം ഇന്ന് വൈകിട്ട് മിസോറാമിലേക്ക് തിരിക്കുമെന്നാണ് വിവരം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതിലുള്ള അതൃപ്തി കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്നും ഡല്‍ഹിയില്‍ നേരിട്ടെത്തി കുമ്മനം നേതാക്കളോട് പറഞ്ഞു. പക്ഷേ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.